---
title: "#goldpalace | ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ്; മുഖ്യ മന്ത്രിക്ക് കത്തയച്ചു"
english_title: "#GoldPalace #Jewelery #scam #letter #sent #Chiefminister"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/144272/gold-palace-jewelery-scam-a-letter-sent-chief-minister"
published_at: "2023-09-06T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f849b14f186_gold_palace.jpg"
keywords: []
---

# #goldpalace | ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ്; മുഖ്യ മന്ത്രിക്ക് കത്തയച്ചു

> **Lead Summary:** **കുറ്റ്യാടി[: ** ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിനിരയായവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം. എൽ. എ കെ. പി മുഹമ്മദ്‌ കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.

## Article Content

**കുറ്റ്യാടി[: ** ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിനിരയായവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം. എൽ. എ കെ. പി മുഹമ്മദ്‌ കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.

400 ൽ ഏറെ കുടുംബങ്ങളാണ് തട്ടിപ്പിന് ഇരയായത് മൂലം ദുരിതത്തിലായത്.കുറ്റ്യാടി,നാദാപുരം,പയ്യോളി, തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് മുപ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രതികൾക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളണമെന്നാണ് മുഖ്യ ആവശ്യം. ജ്വല്ലറി ഉടമകളുടെ സ്വന്തം നിക്ഷേപങ്ങളും കൈമാറ്റം ചെയ്യുന്നത് തടയണമെന്നും അവ കണ്ടുകിട്ടി തട്ടിപ്പിനിരയായവർക്ക് നൽകാൻ നടപടി ഉണ്ടാകണമെന്നുമാണ് കത്തിന്റെ ഉള്ളടക്കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/144272/gold-palace-jewelery-scam-a-letter-sent-chief-minister)