---
title: "#Robbery |കുറ്റ്യാടിയിൽ ഇലക്ട്രോണിക്സ് കടയിൽ കവർച്ച; പ്രതിയുടെ തെളിവെടുപ്പ് പൂർത്തിയായി "
english_title: "#Robbery #electronicsshop #kuttiadi #Evidence #accuse"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/144408/robbery-electronicsshop-kuttiadi-evidence-accuse"
published_at: "2023-09-06T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8be8e6885e_robbery.jpg"
keywords: []
---

# #Robbery |കുറ്റ്യാടിയിൽ ഇലക്ട്രോണിക്സ് കടയിൽ കവർച്ച; പ്രതിയുടെ തെളിവെടുപ്പ് പൂർത്തിയായി 

> **Lead Summary:** **കുറ്റ്യാടി**[:കുറ്റ്യാടി ഇലക്ട്രോണിക്സ് കടയിൽ നിന്നും 3 ലക്ഷം രൂപ കവർന്ന കേസിൽ പ്രതിയെ പിടികൂടി തെളിവെടുപ്പിന് എത്തിച്ചു.

## Article Content

**കുറ്റ്യാടി**[:കുറ്റ്യാടി ഇലക്ട്രോണിക്സ് കടയിൽ നിന്നും 3 ലക്ഷം രൂപ കവർന്ന കേസിൽ പ്രതിയെ പിടികൂടി തെളിവെടുപ്പിന് എത്തിച്ചു.

സി.സി ടി. വി യുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മരുതോങ്കര റോഡിലെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് ഷോറൂമിൻ്റെ ലോക്കറിൽ സൂക്ഷിച്ച 3 ലക്ഷം രൂപയുമായാണ് ഇയാൾ കടന്നു കളഞ്ഞത്.

കടയുടെ പൂട്ട് പൊളിച്ചാണ് പ്രതി അകത്തു കടന്നത് . കടയിലെ മുൻ ജീവനക്കാരനായ അസം സ്വദേശി മിഥുൻ മണ്ഡലിനെയാണ് ചെന്നൈ വിമാനത്താവളത്തിൽ വച്ച് ഇ.കെ.ഷിജു, എസ് ഐ പി.കെ. സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈ പോലീസിൻ്റെ സഹായത്തോടെ പിടി കൂടിയത്.

കഴിഞ്ഞ ദിവസം പുലർച്ചെ ഷോറൂമിൻ്റെ ഗോഡൗണിൻ്റെ ഷട്ടർ പൊളിച്ച് മിഥുൻ കടയിലേക്ക് കയറുന്നത് കടയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടിച്ച പണവും കണ്ടെത്തിയെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/144408/robbery-electronicsshop-kuttiadi-evidence-accuse)