---
title: "#Workshop |നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് സംരംഭകത്വ ശില്പശാല ഇന്ന് "
english_title: "#Naripatta #Grampanchayat #Entrepreneurship #Workshop #today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/144503/naripatta-gram-panchayat-entrepreneurship-workshop-today-new"
published_at: "2023-09-07T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f97c4eee313_marippatta.jpg"
keywords: []
---

# #Workshop |നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് സംരംഭകത്വ ശില്പശാല ഇന്ന് 

> **Lead Summary:** ** നരിപ്പറ്റ**[: നരിപ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്താൻ തീരുമാനിച്ച സംരംഭകത്വ ശില്പശാല രാവിലെ 10.30 ന് നരിപ്പറ്റ പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടക്കും.

## Article Content

** നരിപ്പറ്റ**[: നരിപ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്താൻ തീരുമാനിച്ച സംരംഭകത്വ ശില്പശാല രാവിലെ 10.30 ന് നരിപ്പറ്റ പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടക്കും.

എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന കേരള സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ഇതിലൂടെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പുതിയതായി തുടങ്ങാനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുറിക്കപ്പെടും.

പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘടനം ചെയ്യും. വ്യവസായ വികസന ഓഫീസർ ശരത് പി ഡി വിഷയാവതരണവും നടത്തും. ലൈസൻസ്, ലോൺ, സബ്‌സിഡി തുടങ്ങിയ പുതിയ സംരംഭകർക്ക് അറിയേണ്ട എല്ലാ വിവരങ്ങളും അറിയാനും പഠിക്കാനും ഈ ശില്പശാല സഹായകമാകും

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/144503/naripatta-gram-panchayat-entrepreneurship-workshop-today-new)