---
title: "#Kausar|നാല്പതിന്റെ നിറവിൽ; വേളം കൗസറിൽ മദ്രസ നാല്പതാം വാർഷിക സമ്മേളനം"
english_title: "#forty #Fortieth #Annual #Conference #Velom #Kausar"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/144555/at-forty-fortieth-annual-conference-velam-kausar"
published_at: "2023-09-07T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9a92d2d504_velom_madrassa.jpg"
keywords: []
---

# #Kausar|നാല്പതിന്റെ നിറവിൽ; വേളം കൗസറിൽ മദ്രസ നാല്പതാം വാർഷിക സമ്മേളനം

> **Lead Summary:** **കുറ്റ്യാടി** [: വേളം ചോയിമഠം കൗസറുൽ ഉലൂ മദ്രസയുടെ നാല്പതാം വാർഷിക സമ്മേളന പരിപാടികൾക്ക് തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്.

## Article Content

**കുറ്റ്യാടി** [: വേളം ചോയിമഠം കൗസറുൽ ഉലൂ മദ്രസയുടെ നാല്പതാം വാർഷിക സമ്മേളന പരിപാടികൾക്ക് തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്.

പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം സയ്യിദ് നജുമുദീൻ പൂക്കോയ തങ്ങൾ നിർവഹിച്ചു. വാർഷിക പരിപാടികളുടെ ഭാഗമായി നിർമ്മിച്ച മദ്രസ ഓഫീസ്, വാട്ടർ കൂളർ,ഫർണിച്ചർ,എന്നിവയുടെ ഉദ്ഘാടനവും ഈ പരിപാടിയുടെ അനുബന്ധമായി നടന്നു.

പി എം റെയ്ഹാൻ ഖിറ അത്ത് നടത്തി. മദ്രസ കമ്മിറ്റി പ്രസിഡണ്ട് വണ്ണാറത്ത് ഖാസിം അധ്യക്ഷനായി. മഹല്ല് ഖത്തീബ് അലി ദാരിമി വയനാട് മുഖ്യപ്രഭാഷണം നടത്തി.ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ വിജയികളെ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

മഹല്ല് പ്രസിഡന്റ് വി അബ്ദുറഹിമാൻ മാസ്റ്റർ, എൻ. എം മുഹമ്മദ്‌ മാസ്റ്റർ, ചാലിൽ മഹമ്മുദ് ഹാജി, കേളോത്ത് മഹമൂദ്, സി. എം അബ്ദുല്ല മൗലവി, മദ്രസ സെക്രട്ടറി വി അഹമ്മദ് മാസ്റ്റർ, ട്രഷറർ വി. പി ഇസ്മായിൽ, കെ കുഞ്ഞബ്ദുല്ല ഹാജി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/144555/at-forty-fortieth-annual-conference-velam-kausar)