---
title: "#Workshopconcluded |നരിപ്പറ്റ ഗ്രാമപഞ്ചായത്ത് സംരംഭകത്വ ശിൽപശാല സമാപിച്ചു  "
english_title: "#Naripatta #GramPanchayat #Entrepreneurship #Workshop #concluded"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/144580/naripatta-grampanchayat-entrepreneurship-workshop-concluded"
published_at: "2023-09-07T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9c67b31685_narippatta_work_shop.jpg"
keywords: []
---

# #Workshopconcluded |നരിപ്പറ്റ ഗ്രാമപഞ്ചായത്ത് സംരംഭകത്വ ശിൽപശാല സമാപിച്ചു  

> **Lead Summary:** **നരിപ്പറ്റ: [ **കേരള സർക്കാറിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന സംരംഭകത്വ ശിൽപശാലക്ക് സമാപനം.

## Article Content

**നരിപ്പറ്റ: [ **കേരള സർക്കാറിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന സംരംഭകത്വ ശിൽപശാലക്ക് സമാപനം.

രാവിലെ 10.30 മണിക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബീന വി കെ അധ്യക്ഷത വഹിച്ചു. ചടങ്ങ് ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ സിജിത്ത് എ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാണു വി, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജു ടോം പ്ലാക്കൽ, സി ഡി എസ് ചെയർപേഴ്സൺ സിജിന എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ വ്യവസായ വികസന ഓഫീസർ ശ്രീ ശരത് പി ഡി സംരംഭകത്വ പ്രാധാന്യം,സ്വയം തൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ ,വിവിധ തരം സർക്കാർ പദ്ധതികൾ, ആനുകൂല്യങ്ങൾ/ലൈസൻസ് നടപടി ക്രമങ്ങൾ., മുതലായ വിഷയങ്ങളിൽ സമഗ്രമായ ക്ലാസും നടത്തി.

68 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ നരിപ്പറ്റ പഞ്ചായത്ത് ഇ ഡി ഇ കാർത്തിക് സുകുമാർ നന്ദി അറിയിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/144580/naripatta-grampanchayat-entrepreneurship-workshop-concluded)