---
title: "#inaugurated | അമ്പലക്കണ്ടി -തറോൽ തെങ്ങുംതറ റോഡ് നാടിന് സമർപ്പിച്ചു "
english_title: "#Ambalakandi #Tharol #Thengumthara #Road "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/144645/ambalakandi-tharol-thengumthara-road"
published_at: "2023-09-07T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fa0d7b59a24_raod_mla.jpg"
keywords: []
---

# #inaugurated | അമ്പലക്കണ്ടി -തറോൽ തെങ്ങുംതറ റോഡ് നാടിന് സമർപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി**:[കുറ്റ്യാടി എം. എൽ. എ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച അമ്പലക്കണ്ടി -തറോൽ തെങ്ങുതറ റോഡ് നാടിന് സമർപ്പിച്ചു.

## Article Content

**കുറ്റ്യാടി**:[കുറ്റ്യാടി എം. എൽ. എ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച അമ്പലക്കണ്ടി -തറോൽ തെങ്ങുതറ റോഡ് നാടിന് സമർപ്പിച്ചു.

കുന്നുമ്മൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. കെ റീത്തയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കുറ്റ്യാടി എം. എൽ. എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ പി. വിനോദൻ സ്വാഗതം പറഞ്ഞു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. പി സജിത, ശശീന്ദ്രൻ കുനിയിൽ,കെ. പി ബാബു, സി. പി ബാലൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ കെ മിനി നന്ദി അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/144645/ambalakandi-tharol-thengumthara-road)