---
title: "#ppsathyan|കൈ കോർത്ത്; സത്യന് കരുതൽ ഒരുക്കി നാട് "
english_title: "#healpinghand #ppsathyan #treatment #kayakkodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/144733/healpinghand-sathyan-treatment-kayakkodi"
published_at: "2023-09-08T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64facb9aa5d6d_handinhand.jpg"
keywords: []
---

# #ppsathyan|കൈ കോർത്ത്; സത്യന് കരുതൽ ഒരുക്കി നാട് 

> **Lead Summary:** **കുറ്റ്യാടി:[**കുറ്റ്യാടിയിൽ ലോട്ടറി കച്ചവട തൊഴിലാളിയായ പി. പി സത്യന് ചികിത്സ ഒരുക്കാൻ നാട്ടുകാർ രംഗത്തെത്തി. ഗുരുതര രോഗം ബാധിച്ച് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കായക്കൊടി മുട്ടുനട പനയുള്ള പറമ്പത്തെ സത്യന് വേണ്ടിയാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ ചികിത്സ ധന സഹായ സമിതി രൂപീകരിച്ചത്. 

## Article Content

**കുറ്റ്യാടി:[**കുറ്റ്യാടിയിൽ ലോട്ടറി കച്ചവട തൊഴിലാളിയായ പി. പി സത്യന് ചികിത്സ ഒരുക്കാൻ നാട്ടുകാർ രംഗത്തെത്തി. ഗുരുതര രോഗം ബാധിച്ച് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കായക്കൊടി മുട്ടുനട പനയുള്ള പറമ്പത്തെ സത്യന് വേണ്ടിയാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ ചികിത്സ ധന സഹായ സമിതി രൂപീകരിച്ചത്. 

ചികിത്സക്ക് ആവശ്യമായ തുക കുടുംബത്തിന് താങ്ങാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ ആണ് നാട്ടുകാർ ഇങ്ങനെ ഒരു സംരഭത്തിന് തുടക്കമിട്ടത്. ഭാര്യയും രണ്ട് പെണ്മക്കളുമാണ് ഇദ്ദേഹത്തിന്റെ കുടുംബത്തിൽ ഉള്ളത്.

വാർഡ് അംഗം സരിത മുരളി ചെയ്ർപേഴ്സണും ഇ. ലോഹിതാക്ഷൻ കൺവീനറും, ഇ. പി കുഞ്ഞബ്ദുള്ള ട്രഷററുമയാണ് ജനകീയ സമിതിക്ക് രൂപം നൽകിയത്. സത്യന്റെ പേരിൽ കുറ്റ്യാടി ബാങ്ക് ഓഫ് ഇന്ത്യയിൽ ജോയിന്റ് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ട് നമ്പർ :834110110004625. ഐഎഫ്എസ്ഇ കോഡ് : BKID0008341 ഗൂഗിൾ പേ നമ്പർ:9846137792

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/144733/healpinghand-sathyan-treatment-kayakkodi)