---
title: "#Ashrafmaster |അഷ്‌റഫ്‌ മാസ്റ്റർക്ക് നാട് വിട നൽകി; അവസാന സല്യൂട്ട് നൽകി വിദ്യാർഥികൾ"
english_title: "#Ashraf #Final #treatment #students #lastsalute"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/144965/ashraf-final-treatment-the-students-the-last-salute"
published_at: "2023-09-09T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc1da19750b_ashraf_master.jpg"
keywords: []
---

# #Ashrafmaster |അഷ്‌റഫ്‌ മാസ്റ്റർക്ക് നാട് വിട നൽകി; അവസാന സല്യൂട്ട് നൽകി വിദ്യാർഥികൾ

> **Lead Summary:** **കുറ്റ്യാടി:[**ബൈക്കിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ചികിത്സയിലിരിക്കെ മരണപ്പെട്ട കോടഞ്ചേരി എൽപി സ്കൂൾ അധ്യാപകനും മത സാമൂഹിക പ്രവർത്തകനുമായ പൂമുഖം അഷ്റഫ് മാസ്റ്റർക്ക് നാട് കണ്ണീരോടെ വിട നൽകി.

## Article Content

**കുറ്റ്യാടി:[**ബൈക്കിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ചികിത്സയിലിരിക്കെ മരണപ്പെട്ട കോടഞ്ചേരി എൽപി സ്കൂൾ അധ്യാപകനും മത സാമൂഹിക പ്രവർത്തകനുമായ പൂമുഖം അഷ്റഫ് മാസ്റ്റർക്ക് നാട് കണ്ണീരോടെ വിട നൽകി.

സ്കൂൾ വിട്ട് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടയാണ് കുന്നുമ്മൽ പള്ളിക്ക് സമീപതാണ് അപകടം ഉണ്ടായത്. ഇക്കഴിഞ്ഞ 25നാണ് മരണത്തിന് കാരണമായ അപകടം നടന്നത്.

അപകട സമയത്ത് റോഡിലേക്ക് തെറിച്ചുവീണ അഷ്റഫിനെ ആദ്യം വടകര പാർക്കോ ആശുപത്രിയിലും അവിടെനിന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പക്ഷേ ജീവൻ രക്ഷിക്കാൻ ആയില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം പൂമുഖം മദ്രസയിൽ പൊതുദർശനത്തിന് വെച്ചു.

ഈ സമയത്താണ് തങ്ങളുടെ പ്രിയപ്പെട്ട മാഷിനെ ഒരു നോക്ക് കാണാൻ വിദ്യാർത്ഥികൾ എത്തിയത്. മാഷിന്റെ വിയോഗ വാർത്തയറിഞ്ഞ് നിരവധി പേരാണ് അന്ത്യോപചാരം അർപ്പിക്കുവാൻ എത്തിച്ചേർന്നത്.

അഷ്റഫ് മാസ്റ്ററിന്റെ വിദ്യാലയമായ കോടഞ്ചേരി എൽപി സ്കൂളിലെ സഹ അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ പ്രിയപ്പെട്ട മാഷിനെ കാണുവാൻ എത്തിയപ്പോൾ സങ്കടം അണപ്പൊട്ടി.

സ്കൂളിലെ സ്കൗട്ട് അധ്യാപകൻ കൂടിയായ അഷറഫ് മാസ്റ്റർക്ക് വിദ്യാർത്ഥികൾ നൽകിയ അവസാനത്തെ സല്യൂട്ട് തീർത്തും വികാരഭരിതമായിരുന്നു.

മുസ്ലിം ലീഗ് പ്രവർത്തകൻ കൂടിയായ അഷ്റഫിന്റെ മൃതദേഹത്തിൽ പാർട്ടി നേതാക്കളായ സൂപ്പി നരിക്കാട്ടേരി,നൊച്ചാട് കുഞ്ഞബ്ദുള്ള,ഇബ്രാഹിം മുറിച്ചാണ്ടി,ഹാരിസ്, മമ്മൂ ഹാജി,പി പി അഷ്റഫ് തുടങ്ങിയവർ ചേർന്ന് ഹരിത പതാക പുതപ്പിച്ചു.

കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിലെ നിരവധി പ്രമുഖരും അന്ത്യമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

മൃതദേഹം തീക്കുനി പള്ളി കബർസ്ഥാനിൽ മറവ് ചെയ്തു.തീക്കുനി പള്ളി കബർസ്ഥാനിൽ മറവ് ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/144965/ashraf-final-treatment-the-students-the-last-salute)