---
title: "#kuttiadytown | കുറ്റ്യാടി ടൗ​ണി​ൽ അപകടം ഒളിപ്പിച്ച് വാ​രി​ക്കു​ഴി​ക​ൾ "
english_title: "#Kuttyadi #Town #danger #hidden #ditches"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/144975/kuttyadi-town-danger-hidden-ditches"
published_at: "2023-09-09T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc22f40ed04_kuttiady.jpg"
keywords: []
---

# #kuttiadytown | കുറ്റ്യാടി ടൗ​ണി​ൽ അപകടം ഒളിപ്പിച്ച് വാ​രി​ക്കു​ഴി​ക​ൾ 

> **Lead Summary:** **കു​റ്റ്യാ​ടി: **ടൗ​ണി​ൽ വ​യ​നാ​ട് റോ​ഡി​ൽ പ​ര​ക്കെ വാ​രി​ക്കു​ഴി​ക​ൾ. ചെ​റു​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി. ഓ​വു​ചാ​ൽ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി ന​ട​ന്ന​തി​നാ​ൽ റോ​ഡു​വ​ക്കി​ൽ ചെ​റു​കി​ട​ങ്ങു​ക​ളും മ​ധ്യ​ത്തി​ൽ കു​ഴി​ക​ളും നി​ല​നി​ൽ​ക്കു​ക​യാ​ണ്.

## Article Content

**കു​റ്റ്യാ​ടി: **ടൗ​ണി​ൽ വ​യ​നാ​ട് റോ​ഡി​ൽ പ​ര​ക്കെ വാ​രി​ക്കു​ഴി​ക​ൾ. ചെ​റു​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി. ഓ​വു​ചാ​ൽ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി ന​ട​ന്ന​തി​നാ​ൽ റോ​ഡു​വ​ക്കി​ൽ ചെ​റു​കി​ട​ങ്ങു​ക​ളും മ​ധ്യ​ത്തി​ൽ കു​ഴി​ക​ളും നി​ല​നി​ൽ​ക്കു​ക​യാ​ണ്.

അ​പ​ക​ടം ന​ട​ന്നാ​ൽ മാ​ത്രം മൂ​ടു​ന്ന നി​ല​പാ​ടാ​ണ് ക​രാ​റു​കാ​ർ​ക്ക്. ക​ഴി​ഞ്ഞ​ദി​വ​സം കു​ഴി വെ​ട്ടി​ച്ച​പ്പോ​ൾ ഗു​ഡ്സ് റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

നേ​ര​ത്തെ ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. പി​റ്റേ​ന്ന് ആ ​കു​ഴി മാ​ത്രം മൂ​ടി. സ​മീ​പ​ത്ത് അ​തി​ലും വ​ലി​യ കു​ഴി​ക​ൾ നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ഓ​വു​ചാ​ൽ പു​ന​ർ​നി​ർ​മി​ച്ച ശേ​ഷം മ​ഴ പെ​യ്യു​മ്പോ​ൾ റോ​ഡി​ൽ വെ​ള്ളം ക​യ​റു​ന്ന സ്ഥി​തി പ​തി​വാ​യെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. മു​മ്പ​ത്തേ​തി​ലും ആ​ഴ​വും വീ​തി​യും കു​റ​ച്ചാ​ണ് പു​തി​യ ഓവുചാൽ ഉണ്ടാക്കിയത്.

റോ​ഡ് വെ​ള്ള​ത്തി​ലാ​വു​മ്പോ​ൾ ഓ​വു​ചാ​ലു​ക​ൾ മ​ന​സ്സി​ലാ​വി​ല്ല. ഇ​തും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​വു​ന്നു എന്ന് വ്യാപാരികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/144975/kuttyadi-town-danger-hidden-ditches)