---
title: "#Quiz | സ്വദേശ്; മെഗാ ക്വിസ് ശ്രദ്ധേയമായി"
english_title: "#Swadesh #megaquiz #remarkable"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/145176/swadesh-mega-quiz-remarkable"
published_at: "2023-09-10T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd5b145c111_quiz.jpg"
keywords: []
---

# #Quiz | സ്വദേശ്; മെഗാ ക്വിസ് ശ്രദ്ധേയമായി

> **Lead Summary:** **കുറ്റ്യാടി**:[കെ പി എസ് ടി എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസ് ശ്രദ്ധേയമായി.

## Article Content

**കുറ്റ്യാടി**:[കെ പി എസ് ടി എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസ് ശ്രദ്ധേയമായി.

ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത എൽപി യുപി ഹൈസ്കൂൾ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.

വിദ്യാർത്ഥികളിൽ സ്വാതന്ത്രസമരനായകരെക്കുറിച്ചും സ്വാതന്ത്രസമര ചരിത്രത്തെ കുറിച്ചും അപബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഈ ഈ പരിപാടി സംഘടിപ്പിക്കുവാൻ കാരണമായത്.

പി സാജിദ് അധ്യക്ഷനായ പരിപാടിയിൽ കെ പി എസ് ടി എ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ഹാരിസ് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.

പി എം ഷിജിത്ത് പി പി ദിനേശൻ,ടിവി രാഹുൽ,എസ് സുനന്ദ്,അനൂപ് കാരപ്പറ്റ, കെ പി ഗിരീഷ് ബാബു, സുധീരൻ അരൂർ,ഇ.ഉഷ,അഞ്ജലി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/145176/swadesh-mega-quiz-remarkable)