---
title: "#nipahvirus | നിപ സംശയം; ആശങ്കപെടേണ്ട സാഹചര്യമില്ല -മന്ത്രി മുഹമ്മദ് റിയാസ് "
english_title: "#nipahvirus #no #need #worry #Minister #MohammadRiaz"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/145767/nipahvirus-no-need-worry-minister-mohammadriaz"
published_at: "2023-09-12T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6500454971a84_riyas.jpg"
keywords: []
---

# #nipahvirus | നിപ സംശയം; ആശങ്കപെടേണ്ട സാഹചര്യമില്ല -മന്ത്രി മുഹമ്മദ് റിയാസ് 

> **Lead Summary:** **കുറ്റ്യാടി : **നിപ സംശയത്തിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് . നിപ ലക്ഷണങ്ങളിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു .

## Article Content

**കുറ്റ്യാടി : **നിപ സംശയത്തിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് . നിപ ലക്ഷണങ്ങളിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു .

കുറ്റ്യാടിയിൽ എം.എൽ എ മാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാർ പങ്കെടുത്ത അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് വൈകിട്ട് പരിശോധന ഫലം വന്നതിന് പിറകെ കോഴിക്കോട് ആരോഗ്യ പ്രവർത്തകർ ഉൾപെടെയുളളവരുടെ വിപുലമായ യോഗം വിളിച്ച് ചേർക്കും.

ആശുപത്രി സന്ദർശനം പരിമിതപെടുത്തണമെന്നും മാസ്ക് ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

മരണം സ്ഥിരീകരിച്ച 8 പഞ്ചായത്തുകളിൽ പനിയോ മറ്റ് അസുഖങ്ങളോ ഉള്ളവർ ഡോക്ടറെ കാണുന്നതിൽ വിമുഖത കാട്ടുന്ന സാഹചര്യമുണ്ടാവരുതെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/145767/nipahvirus-no-need-worry-minister-mohammadriaz)