---
title: "#nipahvirus | നിപ സ്ഥിതീകരിച്ചു; കുറ്റ്യാടി സ്വദേശിയുടെ മരണം നിപ മൂലമെന്ന് സ്ഥിതീകരണം "
english_title: "#nipahvirus #confirmed #again #kozhikode #kerala"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/145785/nipahvirus-confirmed-again-kozhikode-kerala"
published_at: "2023-09-12T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65005771d0f16_nipah.jpg"
keywords: []
---

# #nipahvirus | നിപ സ്ഥിതീകരിച്ചു; കുറ്റ്യാടി സ്വദേശിയുടെ മരണം നിപ മൂലമെന്ന് സ്ഥിതീകരണം 

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ അടുക്കത്തെ മുഹമ്മദലി യുടെ മരണകാരണം നിപ ബാധയാലെന്ന് പരിശോധന ഫലം. കോഴിക്കോട നാല് പേർക്കും രോഗ ബാധ സ്ഥിതീകരിച്ചു . ഇന്നലെ രാത്രി 8 30 ഓടെയാണ്‌ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെച്ച്ഹാരിസ് മരിക്കുന്നത് .

## Article Content

**കുറ്റ്യാടി : **കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ അടുക്കത്തെ മുഹമ്മദലി യുടെ മരണകാരണം നിപ ബാധയാലെന്ന് പരിശോധന ഫലം. കോഴിക്കോട നാല് പേർക്കും രോഗ ബാധ സ്ഥിതീകരിച്ചു . ഇന്നലെ രാത്രി 8 30 ഓടെയാണ്‌ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെച്ച്ഹാരിസ് മരിക്കുന്നത് .

ഇതേത്തുടർന്ന് നടത്തിയ വൈറൽ പരിശോധന പോസ്റ്റിറ്റീവായിരുന്നു . നിപ ബാധ സംശയത്താൽ ഇദ്ദേഹത്തിന്റെ മൃതദേഹത്തി നിന്നുള്ള സ്രവം ശേയരിച്ച് പൂനെ വൈറോളജി ഇന്സ്ടിട്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത് .

കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള ഹാരിസിന്റെ മൃതദേഹം . നിപ പ്രോട്ടോകോൾ പ്രകാരം സംസ്ക്കരിക്കും. പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ സംസ്കാര നടപടികൾ ആരംഭിക്കുകയുള്ളുയെന്ന് ബന്ധുക്കൾ അറിയിച്ചു . ഖത്തറിൽ ജോലി ചെയ്യുന്ന ഹാരിസ് അഞ്ച് മാസം മുൻപാണ് നാട്ടിൽ എത്തിയത് .

ഈ വരുന്ന 23 ന് ഗൾഫിലേക്ക് മടങ്ങാൻ ഇരിക്കെയാണ് മരണം . ഇക്കഴിഞ്ഞ ആഗസ്ററ് മാസത്തെ അവസാന വാരം ഭാര്യ പിതാവിനോടൊപ്പം ഹാരിസ് ഇക്ര ആശുപത്രിയിൽ പോയിരുന്നു . ഈ സമയം പനി ബാധിതനായി ഇവിടെയെത്തിയ കുറ്റ്യാടി അടുക്കത്ത് സ്വദേശി മുഹമ്മദലി (45 ) നെ ആശുപത്രിയിൽ വെച്ച് ഹാരിസ് സഹായം ചെയ്തതായി ബന്ധുക്കൾ പറയുന്നു .

കടുത്ത പനിബാധിതനായ മുഹമ്മദലി ഇക്കഴിഞ്ഞ 30 - ന് മരിച്ചിരുന്നു . മുഹമ്മദലിയുടെ ഒൻപത് വയസ്സുള്ള മകൾ പെൺകുട്ടിയും നാല് വയസ്സുള്ള ആൺകുട്ടിയും ഇപ്പോൾ ചികിത്സയിലാണ് . ഈ കഴിഞ്ഞ എട്ടാം തീയതിയാണ് ഹാരിസ് പനി ബാധിതനായത് .

പനി ബാധിതനായ ഹാരിസ് ഇക്കഴിഞ്ഞ 8 ന് ആയഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നേടിയിരുന്നു . പനി കുറവുണ്ടെങ്കിലും ശ്വാസ തടസ്സം അനുഭവപ്പെട്ടതിനാൽ ഒൻപതാം തീയതിയും പത്താം തീയതിയും വില്യാപള്ളിയിലെ ആശുപത്രിയിൽ ചികിത്സതേടി .

ഇന്നലെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ എത്തി . ഇവിടെ നിന്നും നടത്തിയ ഡെങ്കി , ചിക്കൻഗുനിയ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു .

ശക്തമായ ശ്വാസതടസത്തെ തുടർന്നാണ് രാത്രി 8 മണിയോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിയത് . ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 8 :30 യോടെ മരണം സംഭവിക്കുകയായിരുന്നു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/145785/nipahvirus-confirmed-again-kozhikode-kerala)