---
title: "#nipahvirus | നാളെ അവധി; കുറ്റ്യാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് അവധി "
english_title: "#Tomorrow #holiday #Kuttiady #GovtHigherSecondary #School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/145855/tomorrow-holiday-kuttiady-govthighersecondary-school"
published_at: "2023-09-12T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650097eb90a7e_avadhi.jpg"
keywords: []
---

# #nipahvirus | നാളെ അവധി; കുറ്റ്യാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് അവധി 

> **Lead Summary:** **കുറ്റ്യാടി : **സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് . കുറ്റ്യാടി പരിസരപ്രദേശങ്ങളിൽ പകർച്ചവ്യാധി വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നാളെ (13/09/2023 ബുധൻ) കുറ്റ്യാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് അവധിയായിരിക്കും എന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

## Article Content

**കുറ്റ്യാടി : **സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് . കുറ്റ്യാടി പരിസരപ്രദേശങ്ങളിൽ പകർച്ചവ്യാധി വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നാളെ (13/09/2023 ബുധൻ) കുറ്റ്യാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് അവധിയായിരിക്കും എന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

പിന്നീടുള്ള ദിവസങ്ങളിലെ ക്ലാസ്സുകളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ജില്ലാ കളക്ടറുടെ നിർദ്ദേശങ്ങൾക്ക് ശേഷം നൽകുന്നതാണ്.

രോഗിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് അയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരും, അത്തരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരും ആരോഗ്യവകുപ്പിനെ ഫോണ്‍ മുഖാന്തിരം വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പര്‍ക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന അത്രയും സമയം വീട്ടില്‍ തന്നെ കഴിയുകയും വേണം.

ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണില്‍ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷങ്ങള്‍ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന മാര്‍ഗത്തിലൂടെ മാത്രം ചികിത്സ തേടണം.

ഇത്തരത്തില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്. അവസാന രോഗിയെ കണ്ടെത്തി ഏതാണ്ട് ഒരു മാസക്കാലത്തേക്ക് പുതിയ രോഗികള്‍ ഇല്ലാതെയാകുന്നു എങ്കില്‍ മാത്രമേ നിപ നിയന്ത്രണ വിധേയമായി എന്ന് കരുതാന്‍ കഴിയുകയുള്ളു.

അതുകൊണ്ട് തന്നെ നീണ്ടുനില്‍ക്കുന്ന ജാഗ്രത ആവശ്യമാണ്. അതേസമയം കൊവിഡ്, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളെപ്പോലെ ഒരു വലിയ സമൂഹത്തിലേക്ക് വായുവിലൂടെ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ സാമാന്യ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ നമുക്ക് ഈ പ്രശ്‌നത്തെ വേഗം മറികടക്കാം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/145855/tomorrow-holiday-kuttiady-govthighersecondary-school)