---
title: "#nipah |  നിപ; കുറ്റ്യാടി 4 പഞ്ചായത്തുകൾ കണ്ടെയിൻമെന്‍റ് സോൺ കർശന നിയന്ത്രണം"
english_title: "#Nipa #Kuttyadi # #Panchayats #Containment Zone #Strict control"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/145893/wards-nipah-seven-panchayats-containment-zone-strict-control-new-"
published_at: "2023-09-13T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65012c8fc3c4c_nipah_today.jpg"
keywords: []
---

# #nipah |  നിപ; കുറ്റ്യാടി 4 പഞ്ചായത്തുകൾ കണ്ടെയിൻമെന്‍റ് സോൺ കർശന നിയന്ത്രണം

> **Lead Summary:** **കുറ്റ്യാടി:[**നിപ ബാധ സ്ഥിതീകരികരണം കുറ്റ്യാടി ഗ്രാമപഞ്ചായത്തിലും നിയന്ത്രണം കർശനമാക്കി. പഞ്ചായത്തിന് കീഴിലെ വിവിധ വാർഡുകൾ കണ്ടെന്റ്മെന്റ്സോൺ ആയി തരം തിരിച്ചു.

## Article Content

**കുറ്റ്യാടി:[**നിപ ബാധ സ്ഥിതീകരികരണം കുറ്റ്യാടി ഗ്രാമപഞ്ചായത്തിലും നിയന്ത്രണം കർശനമാക്കി. പഞ്ചായത്തിന് കീഴിലെ വിവിധ വാർഡുകൾ കണ്ടെന്റ്മെന്റ്സോൺ ആയി തരം തിരിച്ചു.

പഞ്ചായത്തിന് കീഴിലെ 3,4,5,6,7,8,9,10 എന്നീ വാർഡുകളിലെ മുഴുവൻ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണിന്റെ പരിധിയിൽ വരും.

കണ്ടെയിൻമെന്റ് സോണായ മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല വാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തണമെന്നും ഇക്കാര്യം പോലിസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു. പ്രവർത്തന സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടതും എന്നാൽ സർക്കാർ -അർദ്ധസർക്കാർ-പൊതുമേഖല- ബാങ്കുകൾ,സ്കൂളുകൾ,അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ലെന്നും അധികൃതർ അറിയിച്ചു.

മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കാനും . നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ലെന്നും .

ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറും, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും നൽകേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി . കണ്ടെൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട മേൽ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/145893/wards-nipah-seven-panchayats-containment-zone-strict-control-new-)