---
title: "#nipahvirus | നിപ മരണം; കുറ്റ്യാടി കള്ളാട് ഭാഗത്തേക്കുള്ള പാലം അടച്ചു"
english_title: "#nipah #death #bridge #Kuttiady #Kalladu #side #closed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/145973/nipah-death-bridge-kuttiady-kalladu-side-closed"
published_at: "2023-09-13T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650159ccc10dd_kuttiadikallad.jpg"
keywords: []
---

# #nipahvirus | നിപ മരണം; കുറ്റ്യാടി കള്ളാട് ഭാഗത്തേക്കുള്ള പാലം അടച്ചു

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടി നിപ ബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ കള്ളാട് ഭാഗത്തേക്കുള്ള പാലം അടച്ചു. കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ അടുക്കത്തെ മുഹമ്മദലി യുടെ മരണകാരണം നിപ ബാധയാലെന്ന് പരിശോധന ഫലം ഇന്നലെ വൈകീട്ടോടെയാണ് പുറത്ത് വന്നത്.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടി നിപ ബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ കള്ളാട് ഭാഗത്തേക്കുള്ള പാലം അടച്ചു. കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ അടുക്കത്തെ മുഹമ്മദലി യുടെ മരണകാരണം നിപ ബാധയാലെന്ന് പരിശോധന ഫലം ഇന്നലെ വൈകീട്ടോടെയാണ് പുറത്ത് വന്നത്.

കോഴിക്കോട് നാല് പേർക്കും രോഗ ബാധ സ്ഥിതീകരിച്ചു . കുറ്റ്യാടി ഗ്രാമപഞ്ചായത്തിലും നിയന്ത്രണം കർശനമാക്കി. പഞ്ചായത്തിന് കീഴിലെ വിവിധ വാർഡുകൾ കണ്ടെന്റ്മെന്റ്സോൺ ആയി തരം തിരിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ അകത്തേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ല.

ബാരിക്കേഡുകൾ വച്ച് പ്രവേശനം തടയും. കടകൾ തുറക്കുന്നതിനും നിയന്ത്രണമുണ്ട്. ആവശ്യ സാധന വിൽപ്പന കേന്ദ്രങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവർത്തന സമയം. ആരോഗ്യ കേന്ദ്രങ്ങൾക്കും മെഡിക്കൽ സ്‌റ്റോറുകൾക്കും നിയന്ത്രണം ബാധകമല്ല.

കണ്ടെയ്ൻമെന്റ് സോണുകളിൽ മാസ്‌കും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമാണ്. കണ്ടെയ്ൻമെന്റ് സോണിൽ സ്‌കൂളുകളും അങ്കണവാടികളും അടച്ചിടും. ഇതിന് പുറമെ, ബാങ്കുകൾ, സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയില്ല.

വില്ലേജ്, തദ്ദേശ സ്വയംഭരണ ഓഫിസുകളിൽ മിനിമം ജീവനക്കാർക്ക് മാത്രമാണ് അനുമതി. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലുംപാറ ഗ്രാമപഞ്ചായത്തുകളിലാണ് കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചത്.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 1, 2, 3, 4, 5, 12, 13, 14, 15

മരുതോങ്കര ഗ്രാമപഞ്ചായത്ത് 1, 2, 3, 4, 5, 12, 13, 14

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് 1, 2, 20

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് 3, 4, 5, 6, 7, 8, 9, 10

കായക്കൊടി ഗ്രാമപഞ്ചായത്ത് 5, 6, 7, 8, 9

വില്യപ്പളളി ഗ്രാമപഞ്ചായത്ത് 6, 7

കാവിലുംപാറ ഗ്രാമപഞ്ചായത്ത് 2,10,11,12,13,14,15,16

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/145973/nipah-death-bridge-kuttiady-kalladu-side-closed)