---
title: "വിദ്യാഭ്യാസ വിപ്ലവം; കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ വകുപ്പ് മന്ത്രി ശിവൻകുട്ടിയുമായി ചർച്ച നടത്തി"
english_title: "Educational revolution; KP Kunhammad Kutty MLA held discussions with Minister Sivankutty"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/146/educational-revolution-kp-kunhammad-kutty-mla-held-discussions-with-minister-sivankutty"
published_at: "2021-09-22T15:14:00+05:30"
category: "Velom"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614afb1f1c981_shivankutti.jpg"
keywords: []
---

# വിദ്യാഭ്യാസ വിപ്ലവം; കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ വകുപ്പ് മന്ത്രി ശിവൻകുട്ടിയുമായി ചർച്ച നടത്തി

> **Lead Summary:** **കുറ്റ്യാടി:** മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി ചർച്ച നടത്തി .

## Article Content

**കുറ്റ്യാടി:** മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി ചർച്ച നടത്തി .

മണിയൂരിലെയും വില്യാപ്പള്ളിയിലെയും ഐടിഐ കെട്ടിടത്തിലെ പരിമിതികൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായും പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംബന്ധിച്ച നിവേദനം സമർപ്പിച്ചതായും എം എൽ എ അറിയിച്ചു. ഐ.ടി.ഐ കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഫയൽ നടപടികൾ ത്വരിതഗതിയിൽ നീങ്ങുകയാണെന്ന് മന്ത്രി അറിയിച്ചു.

കെട്ടിടനിർമ്മാണത്തിനായി സമർപ്പിച്ച ശുപാർശ ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്നും ,അസൗകര്യം കൊണ്ട് ബുദ്ധിമുട്ടുന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രശ്നങ്ങൾ താമസിയാതെ പരിഹരിക്കാൻ സാധിക്കും എന്നും മന്ത്രി ഉറപ്പുനൽകിയതായും കെ .പി കുഞ്ഞമ്മദ് മാസ്റ്റർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/146/educational-revolution-kp-kunhammad-kutty-mla-held-discussions-with-minister-sivankutty)