---
title: "#nipah | നിപ; കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സർവ്വകക്ഷിയോഗം വിളിച്ചു ചേർത്തു"
english_title: "#GramPanchayat #convened #allparty #meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/146057/grampanchayat-convened-allparty-meeting"
published_at: "2023-09-13T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65019c6366ba6_meeting.jpg"
keywords: []
---

# #nipah | നിപ; കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സർവ്വകക്ഷിയോഗം വിളിച്ചു ചേർത്തു

> **Lead Summary:** **കുറ്റ്യാടി**:[കുറ്റ്യാടി കിഴക്കൻ മലയോര മേഖലയിലെ മരുതോങ്കരയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സർവ്വകക്ഷിയോഗം വിളിച്ചു ചേർത്തു.

## Article Content

**കുറ്റ്യാടി**:[കുറ്റ്യാടി കിഴക്കൻ മലയോര മേഖലയിലെ മരുതോങ്കരയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സർവ്വകക്ഷിയോഗം വിളിച്ചു ചേർത്തു.

സർവ്വകക്ഷിയോഗം നടന്നതിന്റെ ഭാഗമായി നിരവധി നിർദ്ദേശങ്ങൾ പുറത്തിറക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കർശനമാക്കി. അവശ്യസർവീസുകൾ ഒഴികെ എല്ലാ കടകളും അടച്ചിടും.

അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണം നൽകും. സന്നദ്ധസേന വളണ്ടിയർമാർ ആയിട്ടുള്ള ആർ ആർ ടി സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും.

ഓട്ടോ ടാക്സി ഉൾപ്പെടെയുള്ള സർവീസുകൾ നിർത്തിവെക്കും എന്നും അറിയിച്ചു. കുറ്റ്യാടി വഴി ഓടുന്ന ബസ്സുകൾ സ്റ്റാൻഡിൽ കയറ്റിവെന്നും സർവ്വകക്ഷി യോഗ പ്രകാരം തീരുമാനമെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/146057/grampanchayat-convened-allparty-meeting)