---
title: "#nipah | നിപ; സർവ്വകക്ഷി യോഗ തീരുമാനങ്ങൾ പ്രാബല്യത്തിലേക്ക് "
english_title: "#nipa #allparty #decisions #come #effect"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/146210/nipa-allparty-decisions-come-effect"
published_at: "2023-09-14T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502a0906b5e8_kuttiady_fst.jpg"
keywords: []
---

# #nipah | നിപ; സർവ്വകക്ഷി യോഗ തീരുമാനങ്ങൾ പ്രാബല്യത്തിലേക്ക് 

> **Lead Summary:** **കുറ്റ്യാടി**:[ സർവ്വകക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ കൃത്യതയോടെ പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഒ .ടി നഫീസ അറിയിച്ചു.

## Article Content

**കുറ്റ്യാടി**:[ സർവ്വകക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ കൃത്യതയോടെ പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഒ .ടി നഫീസ അറിയിച്ചു.

നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ആയിരുന്നു സർവകക്ഷി യോഗങ്ങൾ ചേർന്നിരുന്നത്. പൂർണ്ണമായും ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ.

പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന അതിഥി തൊഴിലാളികൾക്ക് കൃത്യമായ ബോധവൽക്കരണം നൽകിയിട്ടുണ്ട്. കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച മേഖലകളിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് നിയമിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് വാർഡ് സ്ഥലങ്ങളിൽ ആർ ആർ സി മീറ്റിങ്ങുകൾ നടന്നു വരുന്നുണ്ട്. നിലവിൽ നാലു പേരാണ് ക്വാറന്റൈനിൽ കഴിയുന്നത്.

അവർക്ക് മറ്റു പ്രയാസങ്ങളോ രോഗലക്ഷണങ്ങളോ ഇല്ല. നിയന്ത്രണങ്ങൾ കൂടുതൽ കൂടി അത്യാവശ്യം സാധനങ്ങൾ വാങ്ങുവാൻ ആളുകൾക്ക് പുറത്തിറങ്ങാത്ത സ്ഥിതി തീർച്ചയായും ഉണ്ടാകും.

അത്തരം സന്ദർഭങ്ങളിൽ അവരെ സഹായിക്കുന്നതിന് ആയിട്ടുള്ള വളണ്ടിയർമാരെ സജ്ജരാക്കിയിട്ടുണ്ട്. ആവശ്യം വന്നാൽ സാധനങ്ങൾ അവരുടെ വീട്ടിൽ എത്തിച്ചു നൽകാനുള്ള ക്രമീകരണങ്ങളും നിലവിൽ ഒരുക്കിയിട്ടുണ്ട്.

കണ്ടൈൻമെന്റ് സോണാആയി പ്രഖ്യാപിച്ച വിവിധ മേഖലകളിൽ പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. പലചരക്ക്, ബേക്കറി, തുടങ്ങിയ അവശകടകൾ മാത്രമേ തുറന്നു പ്രവർത്തിക്കുന്നുള്ളൂ.

ഓട്ടോ ടാക്സികൾ എന്ന നിലവിൽ നിരത്തിലിറങ്ങുന്നില്ല. അത്യാവശ്യഘട്ടങ്ങളിൽ പോലീസിന്റെ അനുവാദത്തോടുകൂടി ഉള്ള യാത്രകൾ അനുവദിച്ചിട്ടുണ്ട്.

പൊതു അവധിക്കു പുറമേ ഇതിൽ നേരത്തെ സ്കൂളുകൾക്ക് പ്രാദേശിക അവധികൾ നൽകിയിട്ടുണ്ടായിരുന്നു. യൂണിവേഴ്സിറ്റി പരീക്ഷകൾ നടക്കുന്നതിനാൽ കണ്ടൈയ്ൻമെന്റ് സോണിലുള്ള വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/146210/nipa-allparty-decisions-come-effect)