---
title: " #nipah | നിപ; കുറ്റ്യാടിയിൽ കൂടുതൽ റോഡുകൾ അടച്ചു"
english_title: "#nipah #more #roads #closed #Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/146220/nipah-more-roads-closed-kuttyadi"
published_at: "2023-09-14T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502ae0d34bf7_close.jpg"
keywords: []
---

#  #nipah | നിപ; കുറ്റ്യാടിയിൽ കൂടുതൽ റോഡുകൾ അടച്ചു

> **Lead Summary:** **കുറ്റ്യാടി**:[കണ്ടൈൻമെന്റ് സോണിലേക്ക് പ്രവേശിക്കുന്ന മുഴുവൻ റോഡുകളും നിലവിൽ അടച്ചിട്ടാണ് ഉള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ ബാക്കിയൊന്നും നിലവിൽ പ്രവർത്തിക്കുന്നില്ല.

## Article Content

**കുറ്റ്യാടി**:[കണ്ടൈൻമെന്റ് സോണിലേക്ക് പ്രവേശിക്കുന്ന മുഴുവൻ റോഡുകളും നിലവിൽ അടച്ചിട്ടാണ് ഉള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ ബാക്കിയൊന്നും നിലവിൽ പ്രവർത്തിക്കുന്നില്ല.

ആശുപത്രി ഒ പി വിഭാഗങ്ങളിലും ചികിത്സയ്ക്ക് എത്തിയവരുടെ എണ്ണം വളരെ കുറവാണ്. ആളുകൾ പുറത്തിറങ്ങാത്തത് കൃത്യമായ പ്രോട്ടോകോൾ പാലിക്കുന്നതിന്റെ തെളിവാണ്.

പഞ്ചായത്ത് തലത്തിൽ കൃത്യമായ ഇടപെടലുകളാണ് നടക്കുന്നത്. നിലവിൽ കൃത്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. തുടർന്നും ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

നിപ ഭീതിയെ തുടർന്ന് ആളൊഴിഞ്ഞ് കുറ്റ്യാടി ടൗൺ.കുറ്റ്യാടി നഗരം ശാന്തമാണ്. ആളുകളുടെ തിരക്കോ വാഹനങ്ങളുടെ ഹോണടി ശബ്ദങ്ങളോ ഇല്ല.ആകെ ശാന്തമായൊരു അന്തരീക്ഷം.

കോഴിക്കോടിനെ വീണ്ടും ഭീതിയിൽ ആഴ്ത്തിക്കൊണ്ട് നിപ റിപ്പോർട്ട് ചെയ്തിരിക്കുന്നു. വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് നഗരത്തിൽ വീണ്ടും ഒരു നിപ കേസ് റിപ്പോർട്ട് ചെയ്തു. അന്ന് ജീവൻ ബലി കൊടുക്കേണ്ടി വന്നിരുന്നു എങ്കിലും ഭയപ്പെടാതെ ജാഗ്രതയോടെ കൈകാര്യങ്ങൾ ചെയ്യാൻ അന്ന് കോഴിക്കോടിന് സാധിച്ചു.

അതേ അവസ്ഥയാണ് ഇന്നും കോഴിക്കോട് അഭിമുഖീകരിക്കുന്നത്. കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടുപേർ ആ സ്വാഭാവികമായി മരണപ്പെട്ടത് ജനങ്ങൾക്കിടയിൽ സംശയങ്ങൾക്ക് വഴിയൊരുക്കി.

. ഇനി ജാഗ്രതയുടെ നാളുകളാണ്. മരണപ്പെട്ട വ്യക്തിയും ആയിട്ടുള്ള സമ്പർക്ക തീർപ്പെട്ട മുഴുവൻ ആളുകളെ ലിസ്റ്റ് നിലവിൽ ശേഖരിച്ചിട്ടുണ്ട്. എന്നാൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികാരികൾ പറയുന്നത്. .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/146220/nipah-more-roads-closed-kuttyadi)