---
title: "#nipah | നിപ; കുറ്റ്യാടിയിൽ ബസ് സർവീസിൽ നിയന്ത്രണം"
english_title: "#nipa #restriction #bus #service #Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/146274/nipa-restriction-bus-service-kuttyadi"
published_at: "2023-09-14T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502ce270a62b_kuttiadi_.jpg"
keywords: []
---

# #nipah | നിപ; കുറ്റ്യാടിയിൽ ബസ് സർവീസിൽ നിയന്ത്രണം

> **Lead Summary:** ** കുറ്റ്യാടി**: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കുറ്റ്യാടിയിൽ വാഹനഗതാഗതത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ബസുകൾ നിരത്തിലിറങ്ങാണ്ടെന്നാണ് നിലവിലെ തീരുമാനം.

## Article Content

** കുറ്റ്യാടി**: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കുറ്റ്യാടിയിൽ വാഹനഗതാഗതത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ബസുകൾ നിരത്തിലിറങ്ങാണ്ടെന്നാണ് നിലവിലെ തീരുമാനം.

ഈ അറിയിപ്പ് കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് സ്വകാര്യബസ്സുകൾ പതിവുപോലെ സർവീസ് നടത്തി. മൊകേരിയിൽ വച്ച് പോലീസുകാർ ബസ് തടഞ്ഞു വെക്കുകയും സർവീസ് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.

കുറ്റ്യാടി ഭാഗത്തേക്കുള്ള സർവീസ് നടത്തേണ്ടതില്ലെന്ന് അറിയിപ്പ് നൽകി. ഇത് യാത്രക്കാർക്കിടയിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചു. അറിയിപ്പ് നേരത്തെ ലഭിച്ചിരുന്നുവെങ്കിൽ സർവീസ് നടത്തിയിരുന്നു എന്ന് സ്വകാര്യ ബസ് തൊഴിലാളികൾ പറഞ്ഞു.

ബസ് സർവീസ് നിർത്തിവെക്കേണ്ടി വന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ബസ് സർവീസ് നിർത്തിവച്ചതോടെ യാത്രക്കാർ കാൽനടയായി പോകേണ്ട അവസ്ഥയാണ് ഉണ്ടായത്.

മുൻകൂട്ടി പറയാതെ ഇത്തരത്തിലുള്ള തീരുമാനങ്ങൾ പെട്ടെന്ന് നടപ്പിലാക്കുന്നതിനെപ്പറ്റി വിയോജിപ്പുണ്ടെന്നും ബസ് തൊഴിലാളികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/146274/nipa-restriction-bus-service-kuttyadi)