---
title: "#nipah | നിപ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിലെത്തി"
english_title: "#nipa  #central  #team #reached  #Kuttyadi  #part #intensifying  #defense #operations"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/146549/nipa-central-team-reached-kuttyadi-part-intensifying-defense-operations"
published_at: "2023-09-15T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65042ac3be465_nipah_team.jpg"
keywords: []
---

# #nipah | നിപ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിലെത്തി

> **Lead Summary:** **കുറ്റ്യാടി**[: നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിലെത്തി. ഇന്ന് ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് മരണപ്പെട്ട ഹാരിസിന്റെ വീട്ടിൽ നടത്തി.

## Article Content

**കുറ്റ്യാടി**[: നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിലെത്തി. ഇന്ന് ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് മരണപ്പെട്ട ഹാരിസിന്റെ വീട്ടിൽ നടത്തി.

തുടർന്ന് മരുതോങ്കര പഞ്ചായത്തിലെ കള്ളാട് മരണപ്പെട്ട മുഹമ്മദലിയുടെ വീട്ടിലും സംഘം സന്ദർശിച്ചു.വീട്ടുകാരിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ സംഘം ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും.

വിജനമായി കിടക്കുന്ന കുറ്റ്യാടി അങ്ങാടിയും പഞ്ചായത്ത് ഓഫീസും ഒക്കെ സന്ദർശിച്ച് ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തിയാണ് സംഘം മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/146549/nipa-central-team-reached-kuttyadi-part-intensifying-defense-operations)