---
title: "#nipha | കുറ്റ്യാടി; പ്രതിരോധ പ്രവർത്തനം ഊർജിതം"
english_title: "#immune #system #active #kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/146628/immune-system-active-kuttiadi"
published_at: "2023-09-15T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65047ae881c68_kuttiyadii.jpg"
keywords: []
---

# #nipha | കുറ്റ്യാടി; പ്രതിരോധ പ്രവർത്തനം ഊർജിതം

> **Lead Summary:** **കുറ്റ്യാടി:[** നിപ വ്യാപന സാധ്യത കണക്കിലെടുത്ത് കുറ്റ്യാടി പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കി. പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കണ്ടെയ്ൻമെന്റ് സോണിലുള്ള മുഴുവൻ വീടുകളിലും അധികൃതർ സന്ദർശനം നടത്തും.

## Article Content

**കുറ്റ്യാടി:[** നിപ വ്യാപന സാധ്യത കണക്കിലെടുത്ത് കുറ്റ്യാടി പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കി. പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കണ്ടെയ്ൻമെന്റ് സോണിലുള്ള മുഴുവൻ വീടുകളിലും അധികൃതർ സന്ദർശനം നടത്തും.

ഇതു വഴി ലഭിക്കുന്ന റിപ്പോർട്ട്‌ തയ്യാറാക്കുക എന്നതാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വളണ്ടിയർമാരെ ചുമതലപെടുത്തി.

ആശ വർക്കർ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ, മെമ്പർ, രാഷ്ട്രീയ പ്രവർത്തകർ, തുടങ്ങിയവർ ഉൾപ്പെടുന്ന ഗ്രൂപ്പുകൾക്കാണ് ഇതിന്റെ ചുമതല. ഇതിനോടകം തന്നെ ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.

പള്ളികളിൽ നിസ്കാര ചടങ്ങുകളൊക്കെ ഒഴിവാക്കിയിട്ടുണ്ടെന്ന് കുറ്റ്യാടി പഞ്ചായത്ത്‌ മെമ്പർ കുട്ട്യാലി അറിയിച്ചു. വാർഡ് പരിധിയിൽ 360ഓളം വീടുകൾ ഉണ്ടെന്നും അവിടങ്ങളിലെക്കൊക്കെ വളണ്ടിയർമാരെ ഓരോ ഗ്രൂപ്പുകളായി തിരിച്ച് പ്രവർത്തനം നടത്തുമെന്ന് കമ്മനതാഴ വാർഡ് മെമ്പർ ഹാഷിം അറിയിച്ചു.

ഫീവർ സർവേയുടെ ഭാഗമായി വാർഡ് തലത്തിൽ അടിയന്തര യോഗം വിളിച്ചു ചേർത്തു. നിലവിൽ ആർക്കും രോഗ ലക്ഷണങ്ങൾ ഇല്ല.

ജനങ്ങൾ നിയന്ത്രണങ്ങളോട് പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും ഊരത്ത് വാർഡ് മെമ്പർ സബിന പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രതയോടെ മുന്നോട്ട് പോകാമെന്നും മെമ്പർ കൂട്ടി ചേർത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/146628/immune-system-active-kuttiadi)