---
title: "#nipah | നിപ; പ്രതിസന്ധിയിലായി കാർഷിക മേഖല "
english_title: "#nipah #agricultural #sector #crisis"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/146800/nipah-agricultural-sector-crisis"
published_at: "2023-09-16T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505794e86027_agriculture.jpg"
keywords: []
---

# #nipah | നിപ; പ്രതിസന്ധിയിലായി കാർഷിക മേഖല 

> **Lead Summary:** **കുറ്റ്യാടി**: [നിപ വ്യാപനം കാർഷിക മേഖലയെ പ്രതിസന്ധിയിൽ ആക്കി. നാളികേരത്തിന് വില ഇടിഞ്ഞത് കർഷകരെ വലിയ തോതിൽ ബുദ്ധിമുട്ടിൽ ആക്കിയിരുന്നു.

## Article Content

**കുറ്റ്യാടി**: [നിപ വ്യാപനം കാർഷിക മേഖലയെ പ്രതിസന്ധിയിൽ ആക്കി. നാളികേരത്തിന് വില ഇടിഞ്ഞത് കർഷകരെ വലിയ തോതിൽ ബുദ്ധിമുട്ടിൽ ആക്കിയിരുന്നു.

ആ അവസ്ഥ മറി കടക്കാൻ കർഷകർ ആശ്രയിച്ചിരുന്നത് അടക്ക കൃഷിയെ ആണ്. എന്നാൽ നിപ വന്നതോടെ ഈ രംഗവും കർഷകരെ കൈ ഒഴിഞ്ഞു. ഇത് ഗ്രാമീണ മലയോര മേഖലയെ ഒരു പോലെ ബാധിച്ചു.

നിപ വ്യാപനത്തിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ അടക്ക പറിക്കാനും ആളെ കിട്ടാത്ത അവസ്ഥ വന്നു. ഇതേ തുടർന്ന് പഴുത്ത് സ്വഭാവികമായി നിലത്തു വീഴുന്ന അടക്കകൾ ശേഖരിക്കാൻ കർഷർ നിർബന്ധിതരായി.

എന്നാൽ വവ്വാലുകൾ അടക്കയുടെ നീര് ഊറ്റി കുടിക്കാറുണ്ട്. ഇപ്പോൾ കാമുകിന്റെ ചുവട്ടിൽ വീണു കിടക്കുന്ന അടക്കകൾ ശേഖരിക്കുന്നതിൽ ജനങ്ങൾക്ക് ഭയമാണ്. ഇതോടെ അടക്കകൾ ശേഖരിക്കാൻ കഴിയാതെ നശിച്ചു പോകുന്ന അവസ്ഥായാണ് നിലവിലുള്ളത്.

ഇത് അടക്ക കൃഷിയുടെ മാത്രം അവസ്ഥാ അല്ല. പഴങ്ങളും മറ്റു കൃഷി ചെയ്യുന്ന കർഷകരുടെയും അവസ്ഥ സമാനമാണ്. വാങ്ങാൻ ആളില്ലാതെ എത്രയോ പഴ വർഗങ്ങൾ ആണ് നശിച്ചു പോകുന്നത്.

വവ്വാലിന്റെ സാന്നിധ്യമാണ് ആശങ്ക ഉണ്ടാക്കുന്ന പ്രാധന പ്രശ്നം. വാഴ പഴത്തിന് പോലും ഡിമാൻഡ് കുറയുന്നതായി കച്ചവടക്കാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/146800/nipah-agricultural-sector-crisis)