---
title: "#nipah | നിപ; മരുതോങ്കരയിലെ വിവിധ ഇടങ്ങളിൽ കാട്ടു പന്നികൾ ചത്ത സംഭവം, പരിശോധനയ്ക്കായി വിദഗ്ധ സംഘം"
english_title: "#nipah #wildboars #died  #various  #places  #maruthonkara #expert #team #inspection"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/146958/nipah-wildboars-died-various-places-maruthonkara-expert-team-inspection-new"
published_at: "2023-09-17T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6506a04eda23c_today_1.jpg"
keywords: []
---

# #nipah | നിപ; മരുതോങ്കരയിലെ വിവിധ ഇടങ്ങളിൽ കാട്ടു പന്നികൾ ചത്ത സംഭവം, പരിശോധനയ്ക്കായി വിദഗ്ധ സംഘം

> **Lead Summary:** **കുറ്റ്യാടി**:[മരുതോങ്കര കള്ളാടിൽ നിപ കാരണം മരണം സ്ഥിതീകരിച്ചതിന് പിന്നാലെ സമീപ പ്രദേശങ്ങളിലെ കാട്ടു പന്നികൾ ചത്തൊടുങ്ങുന്നു.

## Article Content

**കുറ്റ്യാടി**:[മരുതോങ്കര കള്ളാടിൽ നിപ കാരണം മരണം സ്ഥിതീകരിച്ചതിന് പിന്നാലെ സമീപ പ്രദേശങ്ങളിലെ കാട്ടു പന്നികൾ ചത്തൊടുങ്ങുന്നു.

പ്രധാനമായും ജാനകിക്കാട് പരിസരങ്ങളിലാണ് കാട്ടുപന്നികൾ ചത്ത നിലയിൽ കണ്ടെത്തിയത്. ഇവിടെ വിദഗ്ധസംഘം പരിശോധന നടത്തും.

മൃഗസംരക്ഷണ വകുപ്പും, ആരോഗ്യ വകുപ്പും,സംഭവം ഗൗരവത്തിൽ എടുത്തിട്ടുണ്ട്. നിപ വൈറസ് പന്നികൾ വഴിയും പകരുമെന്നതിനാൽ ഇവിടെ അതു ണ്ടായിട്ടുണ്ടോഎന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

നിപയുടെ ഉറവിടം തേടി ജില്ലയിലെത്തിയ കേന്ദ്ര സംഘം വിശദാംശങ്ങൾ ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര മൃഗസംരക്ഷണ വിദഗ്ധർ തിങ്കളാഴ്ച ജില്ലയിൽ എത്തുന്നുണ്ട്.

ഇവർ ജാനകികാടും പരിസരവും സന്ദർശിക്കുമെന്നാണ് അറിയിച്ചത്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/146958/nipah-wildboars-died-various-places-maruthonkara-expert-team-inspection-new)