---
title: "#Muhammadriyas | കുറ്റ്യാടി ടൗൺ നവീകരണ പ്രവർത്തി വേഗത്തിലാക്കും - മന്ത്രി മുഹമ്മദ് റിയാസ് "
english_title: "#Kuttiady #Town #renovation #work #speededup #Minister #Muhammadriyas"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/147047/kuttiady-town-renovation-work-speededup-minister-muhammadriyas"
published_at: "2023-09-17T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6506e3bc0e677_riyas.jpg"
keywords: []
---

# #Muhammadriyas | കുറ്റ്യാടി ടൗൺ നവീകരണ പ്രവർത്തി വേഗത്തിലാക്കും - മന്ത്രി മുഹമ്മദ് റിയാസ് 

> **Lead Summary:** **കുറ്റ്യാടി : **ടൗൺ നവീകരണ പ്രവർത്തി വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എംഎൽഎ അറിയിച്ചു.

## Article Content

**കുറ്റ്യാടി : **ടൗൺ നവീകരണ പ്രവർത്തി വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എംഎൽഎ അറിയിച്ചു.

കുറ്റ്യാടി ടൗൺ നവീകരണ പ്രവർത്തി അടിയന്തരമായി പൂർത്തീകരിക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ എം എൽ എയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

കുറ്റ്യാടി ടൗൺ നവീകരണ പ്രവർത്തി പുരോഗതിയിലാണെന്നും,600 മീറ്റർ ഹാന്റ് റെയിൽ സ്ഥാപിക്കുകയും, 250 മീറ്റർ നീളത്തിലുള്ള കോൺക്രീറ്റ് ഡ്രെയിൻ പൂർത്തിയാക്കുകയും ചെയ്തതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

കുറ്റ്യാടി ടൗണിലെ തിരക്കും, ജനങ്ങളുടെ ബുദ്ധിമുട്ടും ഒഴിവാക്കുന്നതിനായും, പ്രവൃത്തി സുഖമായും വേഗത്തിലും പൂർത്തിയാക്കുന്നതിനുമായി , രാത്രികാലങ്ങളിലും പ്രവർത്തി ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/147047/kuttiady-town-renovation-work-speededup-minister-muhammadriyas)