---
title: "#rapecomplaint | കുറ്റ്യാടിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്"
english_title: "#incident #attempted  #rape #young  #woman #kuttiadi #Police #started #investigation"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/147055/incident-attempted-rape-young-woman-kuttiadi-police-started-investigation"
published_at: "2023-09-17T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6506ef83c189f_rape_2.jpg"
keywords: []
---

# #rapecomplaint | കുറ്റ്യാടിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്

> **Lead Summary:** **കുറ്റ്യാടി**:[അർധരാത്രി വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.

## Article Content

**കുറ്റ്യാടി**:[അർധരാത്രി വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.

തെലുങ്കാന സ്വദേശിയായ യുവതിയെയാണ് വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത് . ഞായറാഴ്ച്ച പുലർച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം.

വീട്ടിനുള്ളിൽ ഉറങ്ങി കിടക്കുന്ന യുവതിയെയാണ് മുഖമൂടി ധരിച്ചെത്തിയ ആൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുറ്റ്യാടി സ്വദേശിയാണ് യുവതിയുടെ ഭർത്താവ്.

യുവതിയും ഉമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാത്രി വീടിൻ്റെ മുകളിലത്തെ നിലയിലൂടെ അകത്തു കയറിയ അക്രമി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

യുവതിയുടെ പരാതിയിൽ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/147055/incident-attempted-rape-young-woman-kuttiadi-police-started-investigation)