---
title: "#nipah | നിപ പ്രതിരോധം; കുറ്റ്യാടിയിൽ കേന്ദ്ര സംഘം പരിശോധന നടത്തി "
english_title: "#nipah #resistance #central #team #conducted #inspection"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/147073/nipah-resistance-central-team-conducted-inspection-new-update"
published_at: "2023-09-17T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507089eee0c8_kuttiady.jpg"
keywords: []
---

# #nipah | നിപ പ്രതിരോധം; കുറ്റ്യാടിയിൽ കേന്ദ്ര സംഘം പരിശോധന നടത്തി 

> **Lead Summary:** **കുറ്റ്യാടി:[**നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റ്യാടിയിലെത്തിയ കേന്ദ്ര നിരീക്ഷണ സംഘം നിപ ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ വീട്ടിൽ സന്ദർശനം നടത്തി.

## Article Content

**കുറ്റ്യാടി:[**നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റ്യാടിയിലെത്തിയ കേന്ദ്ര നിരീക്ഷണ സംഘം നിപ ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ വീട്ടിൽ സന്ദർശനം നടത്തി.

മാസം 30ന് പനി കാരണം ചികിത്സ തേടിയ വ്യക്തിയാണ് അസ്വഭാവികമായി മരണപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയിൽ ആണ് നിപയാണ് മരണ കാരണമെന്ന് വ്യക്തമായത്.

ഇതിനെ തുടർന്ന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടിത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സംഘം കുറ്റ്യാടിയിൽ എത്തിയത്.മരണപ്പെട്ട വ്യക്തിയുടെ വീട് സന്ദർശിച്ച സംഘം സ്ഥിതി ഗതികൾ വിലയിരുത്തി.

വീടും പരിസരവും കൃത്യമായ പരിശോധനക്ക് വിധേയമാക്കി.ആരോഗ്യ പ്രവർത്തകരും ഇതിൽ പങ്കാളികളായി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/147073/nipah-resistance-central-team-conducted-inspection-new-update)