---
title: "#nipah | നിപ; മരുതോങ്കര  പഞ്ചായത്തിന് കീഴിലെ ഫീവർ സർവ്വേ അന്തിമ ഘട്ടത്തിലേക്ക് "
english_title: "#nipah #maruthonkara #fever #survey #final #stage"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/147107/nipah-maruthonkara-fever-survey-final-stage-new"
published_at: "2023-09-17T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65072e53e6aa7_maruthom.jpg"
keywords: []
---

# #nipah | നിപ; മരുതോങ്കര  പഞ്ചായത്തിന് കീഴിലെ ഫീവർ സർവ്വേ അന്തിമ ഘട്ടത്തിലേക്ക് 

> **Lead Summary:** ** കുറ്റ്യാടി**[: നിപ വ്യാപന സാധ്യത മുന്നിൽ കണ്ട് മരുതോങ്കര പഞ്ചായത്തിന് കീഴിൽ നടക്കുന്ന ഫീവർ സർവ്വേ പുരോഗമിക്കുന്നു.

## Article Content

** കുറ്റ്യാടി**[: നിപ വ്യാപന സാധ്യത മുന്നിൽ കണ്ട് മരുതോങ്കര പഞ്ചായത്തിന് കീഴിൽ നടക്കുന്ന ഫീവർ സർവ്വേ പുരോഗമിക്കുന്നു.

നിപ ബാധ സ്ഥിതീകരിക്കുകയും ഒരാളുടെ മരണം രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ആണ് ഇത്തരത്തിൽ ഒരു പ്രവർത്തനവുമായി മുന്നോട്ട് പോകുന്നത്.

ഇത്രയും ദിവസത്തെ കണക്ക് എടുത്താൽ ആർക്കും തന്നെ ലക്ഷണങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ല. ആവശ്യം വന്നാൽ വേണ്ട എല്ലാ സജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മരുതോങ്കര പ്രസിഡണ്ട്‌ സജിത്ത് അറിയിച്ചു.

കള്ളാടിൽ സമാധാന അന്തരീക്ഷം കൈ വന്നതായി വാർഡ് മെമ്പർ സമീറ പറഞ്ഞു. നിലവിൽ മറ്റാർക്കും രോഗ ലക്ഷണങ്ങൾ ഇല്ല. നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്നും മെമ്പർ കൂട്ടി ചേർത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/147107/nipah-maruthonkara-fever-survey-final-stage-new)