---
title: "#rapecomplaint | കുറ്റ്യാടി പീഡനക്കേസ്; പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി"
english_title: "#kuttiadi #rape #case #woman #made #serious #allegations #against #police"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/147177/kuttiadi-rape-case-woman-made-serious-allegations-against-police"
published_at: "2023-09-18T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507e7e9374c3_rape33.jpg"
keywords: []
---

# #rapecomplaint | കുറ്റ്യാടി പീഡനക്കേസ്; പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി

> **Lead Summary:** **കുറ്റ്യാടി[:** കുറ്റ്യാടിയിൽ അതിക്രമത്തിനിരയായ തെലുങ്കാന സ്വദേശി പോലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി.

## Article Content

**കുറ്റ്യാടി[:** കുറ്റ്യാടിയിൽ അതിക്രമത്തിനിരയായ തെലുങ്കാന സ്വദേശി പോലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി.

അതിക്രമത്തിന് പിന്നാലെ പരാതി നൽകിയിട്ടും പോലീസ് എത്താൻ വൈകിയെന്നാണ് യുവതി ആരോപിക്കുന്നത്. അർദ്ധരാത്രി നടന്ന സംഭവത്തിൽ തെളിവ് ശേഖരിക്കാൻ പോലീസ് എത്തിയത് പിറ്റേദിവസം വൈകിട്ടാണ്.

മൊഴിയെടുക്കാൻ വിളിപ്പിച്ച പോലീസ് വഴിയിൽ ഇറക്കിവിട്ടതായും യുവതി പറയുന്നു. കുറ്റ്യാടിയിലുള്ള വീട്ടിൽ വച്ചാണ് ഞായറാഴ്ച പുലർച്ചെ യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായത്.

വീട്ടിനുള്ളിൽ ഉറങ്ങി കിടക്കുന്ന യുവതിയെ മുഖംമൂടി ധരിച്ചെത്തിയ ആൾ പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയം വീട്ടിൽ ഉമ്മയും മകളും മാത്രമാണ് ഉണ്ടായിരുന്നത്.

വീടിന്റെ ടെറസിൽ നിന്നുള്ള വാതിൽ രാത്രി അടക്കാൻ മറന്നിരുന്നു. ഇതുവഴിയാണ് അയാൾ വീടിനകത്തേക്ക് കടന്നത്. മുഖംമൂടി ധരിച്ചതിനാൽ ആളെ തിരിച്ചറിയാൻ ആയില്ല.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/147177/kuttiadi-rape-case-woman-made-serious-allegations-against-police)