---
title: "#nipah | നിപ; അടിയന്തര യോഗം ചേർന്ന് നരിപ്പറ്റ ഗ്രാമ പഞ്ചായത്ത്‌ "
english_title: "#nipa #naripatta #grampanchayat #held #emergency #meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/147268/nipa-naripatta-grampanchayat-held-emergency-meeting"
published_at: "2023-09-18T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650813ad75569_nipah55.jpg"
keywords: []
---

# #nipah | നിപ; അടിയന്തര യോഗം ചേർന്ന് നരിപ്പറ്റ ഗ്രാമ പഞ്ചായത്ത്‌ 

> **Lead Summary:**  **കുറ്റ്യാടി**:[ നിപ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് നരിപ്പറ്റ പഞ്ചായത്ത്‌. ഇതിന്റെ ഭാഗമായി സന്നദ്ധ സേനയുടെ സംയുക്ത യോഗം വിളിച്ചു ചേർത്തു.

## Article Content

 **കുറ്റ്യാടി**:[ നിപ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് നരിപ്പറ്റ പഞ്ചായത്ത്‌. ഇതിന്റെ ഭാഗമായി സന്നദ്ധ സേനയുടെ സംയുക്ത യോഗം വിളിച്ചു ചേർത്തു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആർ. ആർ. ടി വളണ്ടിയർമാരും യോഗത്തിൽ പങ്കെടുത്തു.വൈസ് പ്രസിഡന്റ് ബീന വി. കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു ഉദ്ഘാടനം ചെയ്തു .

പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മുഴുവൻ വീടുകളിലും നിപ ജാഗ്രതയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ലഘു ലേഖകൾ വിതരണം ചെയ്യാൻ ഈ യോഗത്തിൽ തീരുമാനമെടുത്തു.

നിലവിൽ നരിപ്പറ്റ പഞ്ചായത്തിൽ നിപ ബാധിത മേഖലയിലോ കൺടെയ്‌ൻമെന്റ് സോണിലോ ഉൾപ്പെടുന്ന പ്രദേശം അല്ല. അതവ അത്തരമൊരു സാഹചര്യം വന്നാൽ അതു മറികടക്കാൻ ഉള്ള മുന്നൊരുക്കമെന്നോളമാണ് യോഗം ചേർന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/147268/nipa-naripatta-grampanchayat-held-emergency-meeting)