---
title: "#Allegation | കോഴ വാങ്ങിയെന്ന് ആരോപണം; മരുതോങ്കര സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിജിലന്‍സ് പരിശോധന"
english_title: "#Allegation #taking #bribe #Vigilance #inspection #Maruthonkara #ServiceCooperativeBank"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/149881/allegation-taking-bribe-vigilance-inspection-maruthonkara-servicecooperativebank"
published_at: "2023-09-29T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6516efc38ccf4_money.jpg"
keywords: []
---

# #Allegation | കോഴ വാങ്ങിയെന്ന് ആരോപണം; മരുതോങ്കര സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിജിലന്‍സ് പരിശോധന

> **Lead Summary:** **കുറ്റ്യാടി: [** യു.ഡി.എഫ്. ഭരണസമിതിക്ക് കീഴിലുള്ള കുറ്റ്യാടി മരുതോങ്കര സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിജിലന്‍സ് പരിശോധന. കോഴ വാങ്ങി നിയമനം നടത്തിയെന്ന പരാതിയാണ് സഹകരണ വിജിലന്‍സിന്റെ പരിശോധന.

## Article Content

**കുറ്റ്യാടി: [** യു.ഡി.എഫ്. ഭരണസമിതിക്ക് കീഴിലുള്ള കുറ്റ്യാടി മരുതോങ്കര സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിജിലന്‍സ് പരിശോധന. കോഴ വാങ്ങി നിയമനം നടത്തിയെന്ന പരാതിയാണ് സഹകരണ വിജിലന്‍സിന്റെ പരിശോധന.

2017- ല്‍ ബാങ്കില്‍ പ്യൂണ്‍, നൈറ്റ് വാച്ചര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികളില്‍ നിയമനം നടത്തിയത് കോഴ വാങ്ങിയാണ് എന്നതാണ് അരീക്കര അസീസ് എന്നയാൾ വിജിലന്‍സിന് നല്‍കിയ പരാതി. പോലീസ് വിജിലന്‍സ് പരാതിയില്‍ പ്രഥമിക അന്വേഷണം നടത്തിയശേഷം പരാതി സഹകരണ വകുപ്പ് വിജിലന്‍സിന് കൈമാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/149881/allegation-taking-bribe-vigilance-inspection-maruthonkara-servicecooperativebank)