---
title: "#arrest | കുറ്റ്യാടിയിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച പ്രതി അറസ്റ്റിൽ "
english_title: "#kuttiadi #autodriver #attack #accuse #arrest "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/150137/kuttiadi-autodriver-attack-accuse-arrest"
published_at: "2023-09-30T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6518504811458_kuttiady.jpg"
keywords: []
---

# #arrest | കുറ്റ്യാടിയിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച പ്രതി അറസ്റ്റിൽ 

> **Lead Summary:** **കുറ്റ്യാടി: [** കുറ്റ്യാടി ഓട്ടോ ഡ്രൈവർക്കെതിരെ ആക്രമണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി മുഹമ്മദ് ഇല്യാസ് 40 ആണ് കുറ്റ്യാടി പൊലീസിന്റെ പിടിയിലായത്.

## Article Content

**കുറ്റ്യാടി: [** കുറ്റ്യാടി ഓട്ടോ ഡ്രൈവർക്കെതിരെ ആക്രമണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി മുഹമ്മദ് ഇല്യാസ് 40 ആണ് കുറ്റ്യാടി പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 21ന് രാത്രി ഒരുമണിയോടെ കുറ്റ്യാടി നഗര മധ്യത്തിൽ വെച്ചാണ് ഇല്യാസ് ഓട്ടോ തൊഴിലാളിയായ അടുക്കത്ത് സ്വദേശി മാമ്പ്ര ജലീലിനെ ആയുധങ്ങളുമായെത്തി ആക്രമിച്ചത്. രാത്രി ഓട്ടം പോകുന്നത് സംബന്ധിച്ച് തർക്കം നടന്നിരുന്നു. ഇതിൻറെ തുടർച്ചയെന്നോണം ചുറ്റികയും കത്തിയുമായി എത്തിയ പ്രതി ജലീലിന്റെ ഓട്ടോ അടിച്ചു തകർക്കുകയായിരുന്നു. ശേഷം ചുറ്റിക കൊണ്ട് ജലീലിന്റെ തലക്കടിച്ചു.

അക്രമണത്തിനിടയിൽ ജലീലിനെ കുത്താനായി കത്തി എടുക്കുകയും തുടർന്ന് ജലീൽ ഓടി രക്ഷപ്പെടുകയുമായിരുന്നു. നിപ കാരണം അങ്ങാടി വിജനമായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം പുറത്തറിഞ്ഞത്. കായക്കൊടിയിൽ താമസിച്ചു വന്നിരുന്ന പ്രതി ഇല്യാസ് ഇതിനകം മുങ്ങിയിരുന്നു.

തുടർന്ന് പ്രതിക്കെതിരെ വൻ പ്രതിഷേധമുയർന്നു. ഇന്ന് രാവിലെ മഞ്ചേരിയിൽ ലോഡ്ജിൽവച്ചാണ് ഇല്യാസ് പിടിയിലായതെന്ന് കുറ്റ്യാടി പൊലീസ് അറിയിച്ചു. തുടർന്ന് കുറ്റ്യാടി സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ജലീൽ തിരിച്ചറിഞ്ഞു. ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പലയിടങ്ങളിലായി താമസിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

കുറ്റ്യാടി ഇൻസ്പെക്ടർ ഇ.കെ ഷിജുവിന്റെ മേൽനോട്ടത്തിൽ എസ്.ഐ അബ്ദുൽസലാം, സിപിഒമാരായ വിജയൻ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇല്യാസിനെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/150137/kuttiadi-autodriver-attack-accuse-arrest)