---
title: "#GarbageFree | മാലിന്യ മുക്തം നവകേരളം; കുറ്റ്യാടി പഞ്ചായത്ത് പത്താം വാർഡ് ശുചിത്വ പ്രഖ്യാപനം നടത്തി"
english_title: "#GarbageFree #NewKerala #KuttyadiPanchayat #10thWard #announced #cleanliness"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/150263/garbagefree-newkerala-kuttyadipanchayat-10thward-announced-cleanliness"
published_at: "2023-10-01T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65193ccc555a5_garbeg.jpg"
keywords: []
---

# #GarbageFree | മാലിന്യ മുക്തം നവകേരളം; കുറ്റ്യാടി പഞ്ചായത്ത് പത്താം വാർഡ് ശുചിത്വ പ്രഖ്യാപനം നടത്തി

> **Lead Summary:** **കുറ്റ്യാടി: [ **കുറ്റ്യാടി പഞ്ചായത്ത് പത്താം വാർഡ് മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി ശുചിത്വ പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ ജുഗുനു തെക്കയിൽ പരിപാടി ഉദ്‌ഘാടനം ചെയ്തു. പരിപാടിയിൽ വാർഡ് കൺവീനർ എം കെ അബ്ദുറഹ്മാൻ മാസ്റ്റർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

## Article Content

**കുറ്റ്യാടി: [ **കുറ്റ്യാടി പഞ്ചായത്ത് പത്താം വാർഡ് മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി ശുചിത്വ പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ ജുഗുനു തെക്കയിൽ പരിപാടി ഉദ്‌ഘാടനം ചെയ്തു. പരിപാടിയിൽ വാർഡ് കൺവീനർ എം കെ അബ്ദുറഹ്മാൻ മാസ്റ്റർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

** പ്രതിജ്ഞ**

> “എന്റെ കേരളം സുന്ദരമാണ് മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എന്റെ നാടിനോട് ചെയുന്ന കുറ്റ കൃത്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു സംസ്കാരശൂന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവർത്തികളിൽ ഇനി ഞാൻ ഒരിക്കലും ഏർപ്പെടുകയില്ല.

അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂർന്ന ബോധ്യമുണ്ട്. അതിനാൽ ചെറുതോ വലുതോ ആയ ഒരു പാഴ് വസ്തുവും ഞാൻ വഴിയിൽ വലിച്ചെറിയില്ല. ആരെയും വലിച്ചെറിയാൻ അനുവദികുകയുമില്ല. ഹരിത കർമ സേനയ്ക്ക് അവ തരം തിരിച്ച് കൈമാറും.

നിയമാനുസ്രതമുള്ള യൂസർ ഫീ അവർക്ക് നൽകും. ജൈവ മാലിന്യം കഴിവതും വീട്ടിൽ തന്നെ സംസ്കരിക്കും. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളൊന്നും ഉപയോഗിക്കുകയില്ലെന്നും ഞാൻ ഉറപ്പ് നൽകുന്നു. ശുചിത്വത്തിനായി പഞ്ചായത്തുകളും നഗരസഭകളും സർക്കാരും കൈകൊള്ളുന്ന എല്ലാ നടപടികളോടും ഞാൻ പൂർണമായി സഹകരിക്കും.

മാലിന്യ മുക്ത നവ കേരളത്തിനായി നാടിനൊപ്പം ഞാനും ആത്മാർഥമായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു”

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/150263/garbagefree-newkerala-kuttyadipanchayat-10thward-announced-cleanliness)