---
title: "#eyecheckup | സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#Organized #free #eyecheckup #camp"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/150367/organized-free-eyecheckup-camp"
published_at: "2023-10-01T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6519a2f05f9de_camp.jpg"
keywords: []
---

# #eyecheckup | സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നരിപ്പറ്റ: [ **നരിപ്പറ്റയിൽ നേതാജി ഗ്രന്ഥാലയം ചീക്കോന്നും ഡോ: ചന്ദ്രകാന്ത നേത്രാലയം കോഴിക്കോടും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**നരിപ്പറ്റ: [ **നരിപ്പറ്റയിൽ നേതാജി ഗ്രന്ഥാലയം ചീക്കോന്നും ഡോ: ചന്ദ്രകാന്ത നേത്രാലയം കോഴിക്കോടും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

നരിപ്പറ്റ ആർ.എൻ.എം. ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന വി കെ പരിപാടി ഉദ്‌ഘാടനം ചെയ്തു.

ചന്ദ്രകാന്ത നേത്രാലയം കോഴിക്കോടിന്റെ ചെയർമാനായ ഡോ: ചന്ദ്രകാന്ത് മുഖ്യാതിഥിയായി. പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ലിബിയ എം പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ ഡോ: ചന്ദ്രകാന്തിനെ ആദരിച്ചു.

സൗജന്യ മരുന്ന്, കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള കണ്ണട വിതരണം ചെയ്തു. തിമിര രോഗ നിർണ്ണയവും നടത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/150367/organized-free-eyecheckup-camp)