---
title: "#kuttiadi | സംസ്ഥാന പാതയിലെ കുഴികൾ ഉടൻ കോൺഗ്രീറ്റ് ചെയ്യുക - മുസ്ലീം യൂത്ത് ലീഗ്"
english_title: "#concrete #potholes #state #sighways #soon #muslim #youth #league"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/150493/concrete-potholes-state-sighways-soon-muslim-youth-league"
published_at: "2023-10-02T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a815f6bf74_kuttiadi.jpg"
keywords: []
---

# #kuttiadi | സംസ്ഥാന പാതയിലെ കുഴികൾ ഉടൻ കോൺഗ്രീറ്റ് ചെയ്യുക - മുസ്ലീം യൂത്ത് ലീഗ്

> **Lead Summary:** **കുറ്റ്യാടി:[** ജലജീവൻ മിഷനു വേണ്ടി കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയിൽ കുറുകെ എടുത്ത കുഴികൾ ഉടൻ കോൺഗ്രീറ്റ് ചെയ്യണമെന്ന്‌ കുറ്റ്യാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി:[** ജലജീവൻ മിഷനു വേണ്ടി കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയിൽ കുറുകെ എടുത്ത കുഴികൾ ഉടൻ കോൺഗ്രീറ്റ് ചെയ്യണമെന്ന്‌ കുറ്റ്യാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.

അല്ലാത്ത പക്ഷം വൻ ദുരന്തങ്ങൾക്ക് നാം സാക്ഷിയാവേണ്ടി വരും കുഴികൾ എടുത്ത് ആഴ്ച്ച ഒന്ന് കഴിഞ്ഞിട്ടും അധികൃതർ പാവപ്പെട്ട ആളുകളുടെ ജീവന് പുല്ലുവിലപോലും കൽപ്പിക്കുനില്ല .

ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് റോഡ് അടക്കാത്തത് കാരണം റോഡിൽ അപകട പരമ്പരയാണ്, റോഡിലെ കുഴികാണാതെ ചെറുവാഹനങ്ങൾ ഉൾപ്പടെ അപകടത്തിൽ പെടുകയാണ് മാത്രമല്ല കുഴിൽ വലിയ ബോളറുകൾ ഇട്ടതുകാരണം വലിയ വണ്ടികൾ പോകുമ്പോൾ സൈഡിലേക്ക് തെറിക്കുന്നത് പതിവായിരിക്കുകയാണ്.

ഇത് വലിയ അപകടം ക്ഷണിച്ചു വരുത്തലാവും. അടിയന്തരമായി പരിഹാരം കാണാൻ അധികൃതർ തയ്യാറാവണമെന്ന് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷൌക്കത്ത് വടയം ജനറൽ സെക്രട്ടറി മുഹമ്മദ് കെ പി എന്നിവർ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/150493/concrete-potholes-state-sighways-soon-muslim-youth-league)