---
title: "#cleaning | സ്വച്ഛത ഹി സേവ; ചാത്തങ്കോട്ടുനട ഹയർ സെക്കൻഡറി എൻഎസ്എസ് ഗാന്ധിജയന്തി ദിനത്തിൽ നാട് ശുചീകരിച്ചു"
english_title: "#swachhatahiseva #chathangottunada #highersecondary #nss #cleaned #land #gandhiJayanti"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/150596/swachhatahiseva-chathangottunada-highersecondary-nss-cleaned-land-gandhijayanti"
published_at: "2023-10-02T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ada05d3f3e_cleaninnnn.jpg"
keywords: []
---

# #cleaning | സ്വച്ഛത ഹി സേവ; ചാത്തങ്കോട്ടുനട ഹയർ സെക്കൻഡറി എൻഎസ്എസ് ഗാന്ധിജയന്തി ദിനത്തിൽ നാട് ശുചീകരിച്ചു

> **Lead Summary:** **തൊട്ടിൽപ്പാലം**:[ ഗാന്ധിജയന്തിയോടനുബന്ധിച്ച് ചാത്തങ്കോട്ടുനട എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിന ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചു.

## Article Content

**തൊട്ടിൽപ്പാലം**:[ ഗാന്ധിജയന്തിയോടനുബന്ധിച്ച് ചാത്തങ്കോട്ടുനട എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിന ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചു.

രാവിലെ 9.15ന് നടത്തിയ അസംബ്ലിയിൽ വച്ച് മാലിന്യ മുക്ത പ്രതിജ്ഞക്കു ശേഷം സ്കൂൾ പരിസരം ശുചീകരിച്ചു . തുടർന്ന് ചാത്തങ്കോട്ടുനട ജംഗ്ഷനിലെയും ചാപ്പന്തോട്ടത്തിലേക്കുള്ള റോഡിനിരുവശങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.

ഖരമാലിന്യ നിർമാർജ്ജന മേഖല നേരിടുന്ന വെല്ലുവിളികൾ വോളണ്ടിയേഴ്സിന് നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. വാർഡ് മെമ്പർ സാലി സജി, ഹരിത കർമ്മ സേനാംഗങ്ങൾ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സബിത എ പി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/150596/swachhatahiseva-chathangottunada-highersecondary-nss-cleaned-land-gandhijayanti)