---
title: "#narippatta | കെട്ടിടോൽഘാടനം;  വായാടിലെ എസ് ടി കോളനി അംഗൻവാടി കെട്ടിട ഉദ്‌ഘാടനം "
english_title: "#construction #anganwadi #building #inaugurated #stcolony #wayad"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/150715/construction-anganwadi-building-inaugurated-stcolony-wayad"
published_at: "2023-10-03T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651bbe3652c93_kuttiadi.jpg"
keywords: []
---

# #narippatta | കെട്ടിടോൽഘാടനം;  വായാടിലെ എസ് ടി കോളനി അംഗൻവാടി കെട്ടിട ഉദ്‌ഘാടനം 

> **Lead Summary:** **നരിപ്പറ്റ: **വായാടിലെ എസ് ടി കോളനിയിലെ അംഗൻവാടി കെട്ടിടോൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി നിർവഹിച്ചു.

## Article Content

**നരിപ്പറ്റ: **വായാടിലെ എസ് ടി കോളനിയിലെ അംഗൻവാടി കെട്ടിടോൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി നിർവഹിച്ചു.

ഐസി ഡി എസ് സൂപ്പർവൈസർ ശരീഫ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ അൽഫോൻസാ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന വി കെ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം നാണു, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അംഗൻവാടി വർക്കർ ചടങ്ങിന് നന്ദി പറഞ്ഞു. 33 വർഷം സേവനം അനുഷ്ഠിച്ച അംഗൻവാടി ടീച്ചറായ മേരിയെ  ചടങ്ങിൽ വച്ച് ആദരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/150715/construction-anganwadi-building-inaugurated-stcolony-wayad)