---
title: "#narippatta | നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ; ജാഗ്രത സമിതി കൂട്ടായ്മ "
english_title: "#naripatta #grampanchayat#vigilance #committee #association"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/150835/naripatta-grampanchayatvigilance-committee-association"
published_at: "2023-10-03T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651c2c5967f1f_kuttiadi_5.jpg"
keywords: []
---

# #narippatta | നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ; ജാഗ്രത സമിതി കൂട്ടായ്മ 

> **Lead Summary:** **നരിപ്പറ്റ**: **[ **സ്ത്രീകളുടേയും കുട്ടികളുടെയും സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന ജാഗ്രത സമിതിയുടെ യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു.

## Article Content

**നരിപ്പറ്റ**: **[ **സ്ത്രീകളുടേയും കുട്ടികളുടെയും സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന ജാഗ്രത സമിതിയുടെ യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു.

പ്രസിഡന്റ് ബാബു കാട്ടാളി ഉദ്‌ഘാടനം ചെയ്തു.ഇന്നത്തെ സമൂഹത്തിൽ സ്ത്രീകളും കുട്ടികളും നിരവധി പ്രശ്നങ്ങൾ അഭിമുഖികരിക്കുന്നുണ്ട്.

അതിനെതിരെ കൃത്യമായ ജാഗ്രത പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ വാർഡ് തലത്തിലും നടക്കാറുണ്ട്.ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു യോഗം ചേർന്നതെന്ന് വൈസ് പ്രസിഡന്റ് ബീന വി കെ പറഞ്ഞു.

ഐസിടിഎസ് സൂപ്പർ വൈസർ ഷെരീഫ ചടങ്ങിന് സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് ബീന വി കെ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

അഡ്വക്കേറ്റ് രാജീവൻ മാസ്റ്റർ കുറ്റ്യാടി ജാഗ്രത സമിതിയിൽ ക്ലാസ് കൈകാര്യം ചെയ്തു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ,വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നാണു മറ്റു ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/150835/naripatta-grampanchayatvigilance-committee-association)