---
title: "#missingcase | യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി; പ്രതിപട്ടികയിൽ കുറ്റ്യാടി സ്വദേശികളും "
english_title: "#complaint #youth #kidnapped #residents #kuttiadi #counterlist"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/150937/complaint-youth-kidnapped-residents-kuttiadi-counterlist"
published_at: "2023-10-04T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651cff5a08a23_kuittiadiiiiiiiii__1.jpg"
keywords: []
---

# #missingcase | യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി; പ്രതിപട്ടികയിൽ കുറ്റ്യാടി സ്വദേശികളും 

> **Lead Summary:** **കുറ്റ്യാടി**: **[** പാലക്കാട് കല്ലടിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റ്യാടി സ്വദേശികളും പിടിയിൽ.ഇതിനു പിന്നിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളാണെന്നാണ് വിവരം.

## Article Content

**കുറ്റ്യാടി**: **[** പാലക്കാട് കല്ലടിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റ്യാടി സ്വദേശികളും പിടിയിൽ.ഇതിനു പിന്നിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളാണെന്നാണ് വിവരം.

കല്ലടിക്കോട് ചെരുളി സ്വദേശി ആഷിക്ക് (23) നെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പിതാവ് കല്ലടിക്കോട് പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് നടന്ന അന്വേഷണത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനെ തുടര്‍ന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്.

സംഭവത്തില്‍ മലപ്പുറം സ്വദേശികളായ ലിജു (26), നഹാസ് (26), ശ്രീഹരി (27), കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ ആലിൻ (22), അഖിൽ (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം എടക്കരയിലെ പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്നാണ് എല്ലാവരെയും കണ്ടെത്തിയത്. ഇന്ന് രാവിലെ 10.30 നാണ് സംഭവം നടന്നത്.

ചെരുളിയിലെ ആഷിക്കിന്റെ വീടിന് സമീപത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയതായി പറയുന്നത്. ആഷിക്കും പ്രതികളും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/150937/complaint-youth-kidnapped-residents-kuttiadi-counterlist)