---
title: "#aayushmansabha | നരിപ്പറ്റ പഞ്ചായത്തിൽ ആയുഷ്മാൻ സഭ സംഘടിപ്പിച്ചു "
english_title: "#aayushman #sabha #organized #naripatta #panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/151362/aayushman-sabha-organized-naripatta-panchayat"
published_at: "2023-10-05T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ee18172558_kuttiadi_news_aayush.jpg"
keywords: []
---

# #aayushmansabha | നരിപ്പറ്റ പഞ്ചായത്തിൽ ആയുഷ്മാൻ സഭ സംഘടിപ്പിച്ചു 

> **Lead Summary:** **നരിപ്പറ്റ**: **[ **ആരോഗ്യ സേവനങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ എല്ലായിടത്തും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ആയുഷ്മാൻ ഭവയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി നിർവഹിച്ചു.

## Article Content

**നരിപ്പറ്റ**: **[ **ആരോഗ്യ സേവനങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ എല്ലായിടത്തും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ആയുഷ്മാൻ ഭവയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി നിർവഹിച്ചു.

ഹെൽത്ത് ഇൻസ്‌പെക്ടർ സജിത്ത് പരിപാടിക്ക് സ്വാഗതം പറഞ്ഞു.ബീന വി കെ അധ്യക്ഷയായി.കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.

കൂടാതെ പൊതു ജനങ്ങൾക്കുള്ള ആഭാ ഐ ഡി കാർഡിന്റെ ഉപയോഗത്തെ പറ്റിയും യോഗത്തിൽ ചർച്ച ചെയ്തു. ലിബിയ,കുഞ്ഞബ്ദുള്ള,അജിത ,സുധീർ ,അസീസ് മാസ്റ്റർ,മിനി തുടങ്ങിയ ജന പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

ആഭ കാർഡിൽ അംഗങ്ങൾ ആകുന്നവർക്ക് സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിൽസാ സൗകര്യം ലഭ്യമാകുകയും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/151362/aayushman-sabha-organized-naripatta-panchayat)