---
title: "#kunnummal | കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്തിൽ, പഞ്ചായത്ത്‌ റിസോർസ് സെന്റർ ആരംഭിച്ചു"
english_title: "#kunnummal #block #Panchayat #panchayat #resource #center #started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/151553/kunnummal-block-panchayat-panchayat-resource-center-started"
published_at: "2023-10-06T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520013c54221_kuttiadinews3.jpg"
keywords: []
---

# #kunnummal | കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്തിൽ, പഞ്ചായത്ത്‌ റിസോർസ് സെന്റർ ആരംഭിച്ചു

> **Lead Summary:** **കുന്നുമ്മൽ**:[ കിലയുടെ നേതൃത്വത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതി ആയ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ മുഴുവൻ ബ്ലോക്ക്‌ പഞ്ചായത്തുകളിലും ബ്ലോക്ക്‌ പഞ്ചായത്ത്‌ റിസോഴ്സ് സെന്റർ രൂപീകരിച്ചുവരികയാണ്.

## Article Content

**കുന്നുമ്മൽ**:[ കിലയുടെ നേതൃത്വത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതി ആയ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ മുഴുവൻ ബ്ലോക്ക്‌ പഞ്ചായത്തുകളിലും ബ്ലോക്ക്‌ പഞ്ചായത്ത്‌ റിസോഴ്സ് സെന്റർ രൂപീകരിച്ചുവരികയാണ്.

ഇതിന്റെ ഭാഗമായി കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ റിസോർസ് സെന്റർ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ചന്ദ്രി കെ. പി .നിർവഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രെസിഡന്റ് ശ്രീ മുഹമ്മദ്‌ കക്കട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ജോയിന്റ് ബി ഡി ഒ ശ്രീ. സുജീന്ദ്രൻ സ്വാഗതം പറഞ്ഞു.

കിലയുടെ ജില്ല ഫെസിലിറ്റേറ്റർ ശ്രീ. പി. ജി പ്രമോദ്കുമാർ ബി. പി. ആർ. സി വിശദീകരണം നൽകി. ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ. എം. പി കുഞ്ഞിരാമൻ ബ്ലോക്ക്‌ മെമ്പർ ശ്രീമതി കൈരളി കെ , , കില ആർ. പി പി രാജേന്ദ്രൻ നവകേരളം ആർ. പി.സി പി ശശി എന്നിവർ ആശംസകൾ നേർന്നുക്കൊണ്ട് സംസാരിച്ചു .

കില ബ്ലോക്ക്‌ തിമാറ്റിക് എക്സ്പെർട്ട് രജിന കെ. പി നന്ദി അറിയിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ ബ്ലോക്കിലെ മുഴുവൻ ജന പ്രതിനിധികൾ,ബ്ലോക്ക്‌ പഞ്ചായത്ത്‌ ജീവനക്കാർ,കില പ്രതിനിധികൾ, RGSA ബ്ലോക്ക്‌ കോർഡിനേറ്റർ ആശാലത , ശുചിത്വ മിഷൻ ആർ. പി , മറ്റു ബ്ലോക്കുകളിലെ തീമാറ്റിക് എക്സ്പേർട്ട് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/151553/kunnummal-block-panchayat-panchayat-resource-center-started)