---
title: "#maruthomkara | മരുതോംകരയില്‍ ചെറുധാന്യ കൃഷിക്ക് തുടക്കമായി "
english_title: "#small #grain #cultivation #started #maruthomkara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/151755/small-grain-cultivation-started-maruthomkara"
published_at: "2023-10-07T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65212c9ec0f5d_local_2.jpg"
keywords: []
---

# #maruthomkara | മരുതോംകരയില്‍ ചെറുധാന്യ കൃഷിക്ക് തുടക്കമായി 

> **Lead Summary:** **മരുതോംകര**: **[** അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിന്റെ ഭാഗമായി ചെറുധാന്യങ്ങളെ പരിചയപ്പെടുത്തുന്ന പ്രതേക പരിപാടിക്ക് മരുതോംകരയിൽ തുടക്കം കുറിച്ചു.

## Article Content

**മരുതോംകര**: **[** അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിന്റെ ഭാഗമായി ചെറുധാന്യങ്ങളെ പരിചയപ്പെടുത്തുന്ന പ്രതേക പരിപാടിക്ക് മരുതോംകരയിൽ തുടക്കം കുറിച്ചു.

നിക്രാപദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ കൃഷി വിജ്ഞാനകേന്ദ്രം പ്രദർശന കൃഷിയും പരിശീലനവും സംഘടിപ്പിച്ചു. പ്രതീക്ഷ കർഷക കൂട്ടായ്മയിൽ പെട്ട സംഘം അംഗങ്ങളാണ് കൃഷിയിൽ പങ്കെടുക്കുന്നത്.

ബജറ, ചോളം, മുത്താറി എന്നീ ചെറു ധാന്യങ്ങൾ ചെറുപയർ എന്നിവയുടെ വിതരണ ഉദ്ഘാടനം മരുതോങ്കര പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ സജിത്ത് നിർവഹിച്ചു.

കെ വികെ ഹെഡ് ഡോ. പി രാതാകൃഷ്ണന്‍, ഡോ. കെ എം പ്രകാശ്‌, ശ്രീമതി അഞ്ജന എന്നിവര്‍ ക്ലാസ്സുകളെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/151755/small-grain-cultivation-started-maruthomkara)