---
title: "#thirikeschoolililekk | തിരികെ സ്കൂളിലേക്ക്., നരിപ്പറ്റയിൽ കുടുംബശ്രീ പ്രവർത്തകർ സ്കൂളിലെത്തി "
english_title: "#back #school #kudumbashree #activists #reached #school #naripatta"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/152067/back-school-kudumbashree-activists-reached-school-naripatta"
published_at: "2023-10-08T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522e5ff688ea_kuttiadi_new.jpg"
keywords: []
---

# #thirikeschoolililekk | തിരികെ സ്കൂളിലേക്ക്., നരിപ്പറ്റയിൽ കുടുംബശ്രീ പ്രവർത്തകർ സ്കൂളിലെത്തി 

> **Lead Summary:** **നരിപ്പറ്റ: [ **സംസ്ഥാന തലത്തിൽ കുടുംബശ്രീ പ്രവർത്തകരൊക്കെ സ്കൂളുകളിലേക്ക് എത്തും. ഇതിന്റെ ഭാഗമായി നരിപ്പറ്റയിൽ തിരികെ സ്കൂളിലേക്ക് എന്ന പരിപാടി സംഘടിപ്പിച്ചു.

## Article Content

**നരിപ്പറ്റ: [ **സംസ്ഥാന തലത്തിൽ കുടുംബശ്രീ പ്രവർത്തകരൊക്കെ സ്കൂളുകളിലേക്ക് എത്തും. ഇതിന്റെ ഭാഗമായി നരിപ്പറ്റയിൽ തിരികെ സ്കൂളിലേക്ക് എന്ന പരിപാടി സംഘടിപ്പിച്ചു.

സിഡിഎസ് ചെയർപേഴ്സൺ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന വി. കെ പരിപാടിയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് വികസനക്കാര്യ സ്റ്റെയർ പേഴ്സൺ എം കെ ലീല പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ ഷീജ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു, മറ്റു ജനപ്രതിനിധികളായ സഫീന അഖില മിനി അജിത് തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.

നിരവധി പേരാണ് ഈ പരിപാടിയുടെ ഭാഗമായി അണി നിരന്നത്. പഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ പ്രവർത്തകരാണ് പരിപാടിയുടെ ഭാഗമായി പങ്കുചേർന്നത്.

നിരവധി  പരിശീലകരാണ് ക്ലാസ്സ് കൈകാര്യം ചെയ്യുവാനായി നിയമിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/152067/back-school-kudumbashree-activists-reached-school-naripatta)