---
title: "#dyfi| യുവജന സംഘടനയുടെ തണലിൽ സ്നേഹ വീടൊരുങ്ങുന്നു"
english_title: "#building #house #under #shadow #youth #organization"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/152440/building-house-under-shadow-youth-organization"
published_at: "2023-10-10T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65250a8fd78a5_kuttiadi_1.jpg"
keywords: []
---

# #dyfi| യുവജന സംഘടനയുടെ തണലിൽ സ്നേഹ വീടൊരുങ്ങുന്നു

> **Lead Summary:** **കോതോട് : [** ഡി വൈ എഫ് ഐ കോതോട് സഖാക്കൾ നഗർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല സെക്രട്ടറി പിസി ഷൈജു നിർവഹിച്ചു.

## Article Content

**കോതോട് : [** ഡി വൈ എഫ് ഐ കോതോട് സഖാക്കൾ നഗർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല സെക്രട്ടറി പിസി ഷൈജു നിർവഹിച്ചു.

ഡിവൈഎഫ്ഐ കോതോട് മേഖലാ പ്രസിഡണ്ട് ഷിബിൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് സെക്രട്ടറി എം കെ നികേഷ്, പ്രസിഡണ്ട് കെ രജിൽ, ട്രഷറർ വി ആർ വിജിത്ത്, സി പി ഐ എം കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗം ടി പി കുമാരൻ,

ലോക്കൽ സെക്രട്ടറി കെ ആർ ബിജു, വാർഡ് മെമ്പർ വി പി റീന, മേഖല സെക്രട്ടറി മിഥുൻ ഏരത്ത്, എൻ കെ ഷിജു തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി നീരജ് സ്വാഗതവും പ്രസിഡണ്ട് ആര്യ നന്ദിയും രേഖപ്പെടുത്തി. ഒരു വർഷക്കാലം കൊണ്ട് നിർമ്മാണം പൂർത്തീകരിച്ച് താക്കോൽ കൈമാറുകയാണ് ലക്ഷ്യം

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/152440/building-house-under-shadow-youth-organization)