---
title: "#vayojanaworkshop | വയോജന അർദ്ധ ദിന ശിൽപശാല നടത്തി "
english_title: "#Conducted #half-day #workshop #elderly"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/152708/conducted-half-day-workshop-elderly"
published_at: "2023-10-11T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526670878ceb_vayojana.jpg"
keywords: []
---

# #vayojanaworkshop | വയോജന അർദ്ധ ദിന ശിൽപശാല നടത്തി 

> **Lead Summary:** **കുന്നുമ്മൽ: [ **കുന്നുമ്മൽ ബ്ലോക്കിനെ വയോജന സൗഹൃദ ബ്ലോക്കാക്കി മാറ്റുന്നതിന്റെ ഭാഗമായി വയോജന അർദ്ധ ദിന ശിൽപശാല നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്‌ഘാടനം ചെയ്തു.

## Article Content

**കുന്നുമ്മൽ: [ **കുന്നുമ്മൽ ബ്ലോക്കിനെ വയോജന സൗഹൃദ ബ്ലോക്കാക്കി മാറ്റുന്നതിന്റെ ഭാഗമായി വയോജന അർദ്ധ ദിന ശിൽപശാല നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്‌ഘാടനം ചെയ്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കുഞ്ഞിരാമൻ എം.പി സ്വാഗതം പറഞ്ഞു. കില ഫാക്കൽറ്റി മനോജ് കൊയപ്ര മുഖ്യപ്രഭാഷണം നടത്തി.

ഡോക്ടർ നജില ജമാൽ, ലീബ സുനിൽ, ഗീത രാജൻ, ടി.വി.കുഞ്ഞിക്കണ്ണൻ, കൈരളി, മിനി സിസ്റ്റർ, ഏഴ് പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട വയോജനങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/152708/conducted-half-day-workshop-elderly)