---
title: "#MIUPinnovation | എംഐയുപി നവീകരണം; വിദ്യാഭ്യാസമന്ത്രിയെ സമീപിക്കാൻ ആക്ഷൻ കമ്മിറ്റി "
english_title: "#MIUPinnovation #ActionCommittee #approach #EducationMinister"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/152721/miupinnovation-actioncommittee-approach-educationminister"
published_at: "2023-10-11T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652675b68a3ac_janakeeya.jpg"
keywords: []
---

# #MIUPinnovation | എംഐയുപി നവീകരണം; വിദ്യാഭ്യാസമന്ത്രിയെ സമീപിക്കാൻ ആക്ഷൻ കമ്മിറ്റി 

> **Lead Summary:** **കുറ്റ്യാടി: [** എംഐയുപി സ്‌ക്കൂളിന്റെ ശോചനീയവാസ്ഥ പരിഹരിക്കാൻ വിദ്യാഭ്യാസ മന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകാൻ സേവ് എംഐയുപി ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. മാനെജ്‌മെന്റിനെ ഇക്കാര്യം പല തവണ ബോധ്യപ്പെടുത്തിയിട്ടും നിരുത്തരവാദപരമായ സമീപനമാണ് അവരിൽനിന്നും ഉണ്ടാവുന്നത്.

## Article Content

**കുറ്റ്യാടി: [** എംഐയുപി സ്‌ക്കൂളിന്റെ ശോചനീയവാസ്ഥ പരിഹരിക്കാൻ വിദ്യാഭ്യാസ മന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകാൻ സേവ് എംഐയുപി ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. മാനെജ്‌മെന്റിനെ ഇക്കാര്യം പല തവണ ബോധ്യപ്പെടുത്തിയിട്ടും നിരുത്തരവാദപരമായ സമീപനമാണ് അവരിൽനിന്നും ഉണ്ടാവുന്നത്.

സ്‌ക്കൂളിൽ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ല. പൊതുവിദ്യാലയങ്ങളെല്ലാം മികവിലേക്ക് മാറുമ്പോൾ എംഐയുപിയുടെ നില പരിതാപകരമാണ്. സർക്കാർ നൽകുന്ന പഠനോപകരണങ്ങൾ വരെ പ്രവർത്തിപ്പിക്കാനുള്ള സൗകര്യങ്ങൽ സ്‌ക്കൂളിൽ ഇല്ല. ഇക്കാര്യം പല തവണ മാനേജ്‌മെന്റിനെ ബോധ്യപ്പെടുത്തിയെങ്കിലും അവർക്കു യാതൊരു കുലുക്കവുമില്ല.

മാനേജർ കുണ്ടാഞ്ചേരി അബൂബക്കർ പൊതുപ്രവർത്തകർക്കു നൽകുന്ന ഉറപ്പുകളെല്ലാം ജലരേഖയാവുകയാണ്. ഇത് നാട്ടുകരെ മുഴുവൻ അവഹേളിക്കുന്നതിന് തുല്യമാണ്. സ്‌ക്കൂളിനെ കേവലം ധനാഗമ മാർഗമായി മാത്രം കാണുന്ന മാനേജ്‌മെന്റ് അതിലെ ചെറിയൊരംശം പോലും വിദ്യാലയത്തിൽ ചെലവഴിക്കാൻ തയ്യാറാവുന്നില്ല.

ഫലത്തിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം ഇവിടെ ഒരുപോലെ കഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് മാനേജ്‌മെന്റിനെതിരെ വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാൻ സേവ് എംഐയുപി ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. സ്‌ക്കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ പ്രത്യക്ഷ സമരമുറകളിലേക്ക് കടക്കാനും ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു.

ചെയർമാൻ എൻ.പി സക്കീർ അധ്യക്ഷനായിരുന്നു. കൺവീനർ ഹാഷിം നമ്പാട്ടിൽ, വിനിഷ വി.പി, വി.കെ റഫീഖ്, സറീന സി.സി, സറീന പി.എം., ഷംന ഇ., യാസിർ കെ., കെ.എസ് അബ്ദുല്ല, കെ.പി മുനീർ, ഫസീല ഹാരിസ്, ലിജിന തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/152721/miupinnovation-actioncommittee-approach-educationminister)