---
title: "#MokeriCollege | മൊകേരി കോളേജിന് 63 ലക്ഷം രൂപയുടെ അനുമതി "
english_title: "#63lakh #sanctioned #MokeriCollege"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/152808/63lakh-sanctioned-mokericollege"
published_at: "2023-10-11T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526c4bec2d59_mokeri.jpg"
keywords: []
---

# #MokeriCollege | മൊകേരി കോളേജിന് 63 ലക്ഷം രൂപയുടെ അനുമതി 

> **Lead Summary:** **കുറ്റ്യാടി: [** ഉന്നത വിദ്യാഭ്യാസ മേഖലയിൽ നൂതനമായ സംവിധാനങ്ങൾ ഒരുക്കുകന്നതിന്റെ ഭാഗമായി മൊകേരി കോളേജ് വികസനത്തിന് 63 ലക്ഷം രൂപയുടെ അനുമതി. ഒരു കോടി രൂപയുടെ സ്റ്റാഫ് കോട്ടേഴ്സ് പ്രവർത്തി പൂർത്തിയായി.

## Article Content

**കുറ്റ്യാടി: [** ഉന്നത വിദ്യാഭ്യാസ മേഖലയിൽ നൂതനമായ സംവിധാനങ്ങൾ ഒരുക്കുകന്നതിന്റെ ഭാഗമായി മൊകേരി കോളേജ് വികസനത്തിന് 63 ലക്ഷം രൂപയുടെ അനുമതി. ഒരു കോടി രൂപയുടെ സ്റ്റാഫ് കോട്ടേഴ്സ് പ്രവർത്തി പൂർത്തിയായി.

79 ലക്ഷത്തിന്റെ നിലവിലെ കെട്ടിടത്തിന്റെ നവീകരണവും യുഎൽസിസിഎസ് പൂർത്തിയാക്കിയിട്ടുണ്ട് .ലൈബ്രറി നിർമ്മാണം പൂർത്തീകരണത്തിന്റെ വക്കിലാണ്.ലേഡീസ് ഹോസ്റ്റൽ നിർമ്മാണം ഉടനെ ആരംഭിക്കും. ലൈബ്രറിക്കും ലേഡീസ് ഹോസ്റ്റലിനുമായി 6.99 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചിട്ടുള്ളത്.

ഇന്റേണൽ റോഡ് നിർമ്മാണത്തിനായുള്ള 2.26 കോടി രൂപയുടെ പ്രവൃത്തിയും ഉടൻ ആരംഭിക്കും. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും പ്രവേശന കവാടത്തിന്റെയും ഗ്രൗണ്ടിന്റെയും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.

മൊകേരി കോളേജിൽ ബി എ എക്കണോമിക്സ് ആൻഡ് ഡാറ്റാ മാനേജ്മെൻറ് കോഴ്സിന്‍റെ ഭാഗമായുള്ള കമ്പ്യൂട്ടർ ലാബ് നിർമ്മിക്കുന്നതിന് പണം അനുവദിക്കണമെന്നും, മറ്റ് ലാബ് സൗകര്യങ്ങൾക്കായുള്ള അനുമതി നൽകണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് രേഖാമൂലം അഭ്യർത്ഥിച്ചിരുന്നതായി കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ പറഞ്ഞു.

ലാബിലെയും ലൈബ്രറിയിലെയും ഐ.ടി .യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായുമാണ് രണ്ട് ഘട്ടങ്ങളിലായി 63 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ഇതോടെ ലാബിലും, ലൈബ്രറിയിലും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാകുന്ന രീതിയിൽ നൂതന സംവിധാനങ്ങൾ ഉടനെ നടപ്പിലാവും.

മൊകേരി കോളേജിലെ പ്രവർത്തികൾ വിലയിരുത്തുന്നതിനായി വടകര റെസ്റ്റ് ഹൗസിൽ വച്ച് യോഗം ചേർന്നിരുന്നു. യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് വിഭാഗം ഉദ്യോഗസ്ഥർ,കിറ്റ്കോ പ്രതിനിധികൾ, യുഎൽസി സിഎസ് പ്രതിനിധികൾ,മൊകേരി കോളേജ് പ്രിൻസിപ്പൽ ,ഫയർഫോഴ്സ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടത് സംബന്ധിച്ച് യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. മൊകേരി കോളേജ് വികസനത്തിന് നല്ല പിന്തുണയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ലഭിക്കുന്നതെന്നും എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/152808/63lakh-sanctioned-mokericollege)