---
title: "#kuttiadi | മുണ്ടക്കുറ്റി പാലം നിർമ്മാണം; പൊതുമരാമത്ത് വകുപ്പ് ഉന്നത തല സംഘം സന്ദർശിച്ചു"
english_title: "#construction #mundakutty #bridge #high #level #team #visited #public #works #department"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/153293/construction-mundakutty-bridge-high-level-team-visited-public-works-department"
published_at: "2023-10-13T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65291b25be6ba_kuttiadi_1.jpg"
keywords: []
---

# #kuttiadi | മുണ്ടക്കുറ്റി പാലം നിർമ്മാണം; പൊതുമരാമത്ത് വകുപ്പ് ഉന്നത തല സംഘം സന്ദർശിച്ചു

> **Lead Summary:** **കുറ്റ്യാടി: [ **കുറ്റ്യാടി - മുള്ളൻകുന്ന് - പശുക്കടവ് റോഡിലെ അപകടാവസ്ഥയിലുള്ള മുണ്ടക്കുറ്റി പാലം പുതുക്കി പണിയുന്നതിന്റെ അന്തിമ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഉന്നത തല സംഘം പാലം സന്ദർശിച്ചു.

## Article Content

**കുറ്റ്യാടി: [ **കുറ്റ്യാടി - മുള്ളൻകുന്ന് - പശുക്കടവ് റോഡിലെ അപകടാവസ്ഥയിലുള്ള മുണ്ടക്കുറ്റി പാലം പുതുക്കി പണിയുന്നതിന്റെ അന്തിമ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഉന്നത തല സംഘം പാലം സന്ദർശിച്ചു.

ഡിഡയിൽ വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനിയർ കെ. ലേഖ, പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ അജിത്ത് സി.എസ്സ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ എൻ.വി. ഷിനി , ഫിറോസ് ടി.പി. , ഏ.ഇ. മാരായ രവിൽ പി., കെ.രതീഷ് കുമാർ ഉൾപ്പെടെയുള്ളവരായിരുന്നു സംഘത്തിലുള്ളത്.

പാലം അടിയന്തിരമായി പുതുക്കിപണിയേണ്ടതിന്റെയും , 16 കോടി 70 ലക്ഷം രൂപ ചെലവിൽ പണിത റോഡിലെ സിഗ്നൽ വർക്ക് ആരംഭിക്കുന്നതുമായും ബന്ധപ്പെട്ട് ഇ.കെ. വിജയൻ എം.എൽ.എ. പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ഇന്നലെ കത്ത് നൽകിയിരുന്നു.

ഡിസയിൻ പ്രവൃത്തി ഈ മാസം തന്നെ പൂർത്തിയാക്കി അന്തിമ എസ്റ്റിമേറ്റ് ഭരണാനുമതിക്ക് വേണ്ടി ഗവൺമെന്റിൽ സമർപ്പിക്കുമെന്ന് ഉദ്യേഗസ്ഥ സംഘം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/153293/construction-mundakutty-bridge-high-level-team-visited-public-works-department)