---
title: "#kodiyeribalakrishnanan  | കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു "
english_title: "#kodiyeribalakrishnan #inaugurated #memorial #building"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/153323/kodiyeribalakrishnan-inaugurated-memorial-building"
published_at: "2023-10-13T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652934abf301d_kuttiadi_2.jpg"
keywords: []
---

# #kodiyeribalakrishnanan  | കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു 

> **Lead Summary:** **കക്കട്ടിൽ: [** സിപിഐഎം കുന്നുമ്മൽ ലോക്കലിലെ പാതിരിപ്പറ്റ ബ്രാഞ്ച് നിർമിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ നിർവഹിച്ചു.

## Article Content

**കക്കട്ടിൽ: [** സിപിഐഎം കുന്നുമ്മൽ ലോക്കലിലെ പാതിരിപ്പറ്റ ബ്രാഞ്ച് നിർമിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ നിർവഹിച്ചു.

തുടർന്നു റാലിയും അനുസ്മരണ പൊതുയോഗവും നടത്തി. കമ്യൂണിസ്റ്റ് നേതാക്കളായ എ കണാരൻ, കെ കെ കുഞ്ഞിച്ചാത്തു, എം കെ കണാരൻ ഗുരുക്കൾ എന്നിവരുടെ ഛായാചിത്രങ്ങളുടെ അനാച്ഛാദനം സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ കെ ലതിക നിർവഹിച്ചു.

ചടങ്ങിൽ വി വിജിലേഷ് അധ്യക്ഷനായി. കെ കെ ദിനേശൻ, കെ കെ സുരേഷ്, എ എം റഷീദ്, രാധിക ചിറയിൽ എന്നിവർ സംസാരിച്ചു. കെ. ടി ചന്ദ്രൻ സ്വാഗതവും പി എ ലിജേഷ് നന്ദിയും പറഞ്ഞു.

തുടർന്ന് ഗസൽ ഗായകൻ അലോഷി നയിച്ച സംഗീതവിരുന്നുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/153323/kodiyeribalakrishnan-inaugurated-memorial-building)