---
title: "#keralosavam | കായക്കൊടി കേരളോത്സവം; അത്ലറ്റിക്സ് മത്സരങ്ങൾ സംഘടിപ്പിച്ചു"
english_title: "#kayakkodi #kerala #festival #athletics #competitions"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/153915/kayakkodi-kerala-festival-athletics-competitions"
published_at: "2023-10-15T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bf49208a30_kuttiadi_2.jpg"
keywords: []
---

# #keralosavam | കായക്കൊടി കേരളോത്സവം; അത്ലറ്റിക്സ് മത്സരങ്ങൾ സംഘടിപ്പിച്ചു

> **Lead Summary:** **കായക്കൊടി : [ ** കേരളോത്സവത്തിന്റെ ഭാഗമായുള്ള അത്ലറ്റിക്സ് മത്സരങ്ങൾ കായക്കൊടി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നു.

## Article Content

**കായക്കൊടി : [ ** കേരളോത്സവത്തിന്റെ ഭാഗമായുള്ള അത്ലറ്റിക്സ് മത്സരങ്ങൾ കായക്കൊടി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നു.

പഞ്ചായത്തിന്റെ പരിധിയിലെ 16 വാർഡുകളിൽ നിന്നായി ഏകദേശം 20 ഓളം ക്ലബ്ബുകൾ പരിപാടിയിൽ പങ്കാളികളായി.500 ഓളം മത്സരാർഥികളാണ് ഇന്നത്തെ മത്സരങ്ങളിൽ പങ്കെടുത്തത്.

അവധി ദിവസം ആയതു കൊണ്ട് ഒട്ടനവധി പേരാണ് വിവിധ ഭാഗങ്ങളിൽ നിന്നായി പരിപാടി വീക്ഷിക്കാൻ എത്തിയത്. മത്സരം കഴിഞ്ഞ ഉടനെ തന്നെ സമ്മനങ്ങളുടെ വിതരണവും നടന്നിരുന്നു.

പരിപാടിക്ക് പങ്കെടുക്കാൻ എത്തിയവർക്കായി പഞ്ചായത്ത്‌ തന്നെ ഭക്ഷണമുൾപ്പെടെ ഉള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/153915/kayakkodi-kerala-festival-athletics-competitions)